ശാസ്ത്രി റോഡിലെ തെരുവുവിളക്ക്: സ്വകാര്യ കമ്പനിക്ക് നൽകിയ കരാർ നഗരസഭ റദ്ദാക്കി; പുതിയ കരാർ നൽകും

Spread the love

കോട്ടയം : ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്രി റോഡിലെ തെരുവ് വിളക്ക് സ്വകാര്യ കമ്പനിക്ക് നൽകിയ കരാർ നഗരസഭ റദ്ദാക്കി. കോടതി നിർദ്ദേശം അനുസരിച്ച് പോസ്റ്റുകളിൽ പരസ്യബോർഡുകൾ പാടില്ല. എന്നാൽ ശാസ്ത്രി റോഡിലെ പോസ്റ്റുകളിൽ പരസ്യം സ്ഥാപിച്ചെന്ന് നഗരസഭ കണ്ടെത്തിയിരുന്നു.

വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചെന്നും യോഗത്തിന്റെ തീരുമാനപ്രകാരമാണ് പഴയ കരാർ റദ്ദാക്കിയതെന്നും നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു. ശാസ്ത്രി റോഡിന്റെ നടുക്കുള്ള മീഡിയനിൽ സ്പോൺസർഷിപ്പ് മുഖേനയാണ് വൈദ്യുത വിളക്കുകൾ സ്ഥാപിച്ചത്. ഇതിന് സ്വകാര്യ കമ്പനി അപേക്ഷ നൽകിയിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ നിബന്ധനകൾ പാലിച്ച് കരാർ നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് നഗരസഭ പൊതുമരാമത്ത് കമ്മിറ്റിയുടെ അനുമതിയും ലഭിച്ചിരുന്നു. എന്നാൽ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കാതെയാണ് സെക്രട്ടറി കരാർ നൽകിയതെന്നും ആരോപണം ഉയർത്തുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിഷയം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തത്. കോടതിയുടെ നിർദ്ദേശം പാലിച്ച് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ പുതിയ കരാർ നൽകാനാണ് യോഗം തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group