തലസ്ഥാനത്തെ ഞെട്ടിച്ച് എസ് എ റ്റി ആശുപത്രിയിലെ നഴ്‌സിനെ പുലർച്ചെ ആബുലൻസ് ഡ്രൈവർ വെട്ടി പരിക്കേൽപ്പിച്ചു
സ്വന്തംലേഖകൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് പഴയ റോഡിൽ യുവതിക്ക് വെട്ടേറ്റു. എസ്എടി യിലെ നഴ്‌സിംഗ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 6.30ന് മെഡിക്കൽ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.കൊല്ലം സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ നിഥിൻ (34) ആണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വ്യക്തിവിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു മെഡിക്കൽ കോളജ് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Third Eye News Live
0