
സ്വന്തം ലേഖിക
തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നല്കുന്നതിനെതിരേ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല.
വയലാര്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല, മറിച്ച് വയലാറിനെത്തന്നെയാണെന്ന് ശശികല പ്രസ്താവനയില്‍ പറഞ്ഞു. മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണ് അപമാനിച്ചിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുവായൂരമ്പല നടയില്‍ പോകാനും ഗോപുര വാതില്‍ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണ മുറിയില്‍ കൊണ്ട് വയ്ക്കുന്നത് പാല്പായസം സെപ്റ്റിക്ക് ടാങ്കില്‍ വിളമ്പുന്നതിന് തുല്യമാണ്. ഒരു മൂന്നാം കിട അശ്ലീല നോവലിനെ അവാര്‍ഡിന് തിരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനിയാണ് സൃഷ്ടിക്കുന്നതെന്നും ശശികല പറഞ്ഞു.
സ്ത്രീകളുടെ മഹത്വം പറഞ്ഞ് പണ്ട് ചാക്കില്‍ കേറി പ്രതിഷേധിച്ച സാറാ ജോസഫില്‍ നിന്ന് സ്ത്രീകളെ അപമാനിച്ച ഒരു കൃതിക്ക് ബഹുമതി എന്നത് വിരോധാഭാസമാണ്. ഹിന്ദു വിരുദ്ധതയ്ക്ക് സമ്മാനം കൊടുക്കണമെങ്കില്‍ ആകാം, പക്ഷേ അത് വയലാറിന്റെ പേരില്‍ ആകരുതായിരുന്നു. ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.