play-sharp-fill
കോട്ടയം നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് അനധികൃത വഴിയോരക്കച്ചവടക്കാരും അലഞ്ഞുതിരിയുന്ന ഓട്ടോറിക്ഷകളും; അനധികൃത കച്ചവടക്കാരെ സംരക്ഷിക്കുന്നത് നഗരസഭയിലെ ജീവനക്കാരും, കൗൺസിലർമാരും; അനധികൃത ഓട്ടോറിക്ഷകൾക്കെതിരേ നടപടി എടുക്കാതെ പൊലീസും മോട്ടോർ വാഹന വകുപ്പും; ശാസ്ത്രീ റോഡിലെ പെട്ടിക്കടകൾക്ക് മുൻപിൽ അനധികൃത ഓട്ടോ സ്റ്റാൻഡ്

കോട്ടയം നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് അനധികൃത വഴിയോരക്കച്ചവടക്കാരും അലഞ്ഞുതിരിയുന്ന ഓട്ടോറിക്ഷകളും; അനധികൃത കച്ചവടക്കാരെ സംരക്ഷിക്കുന്നത് നഗരസഭയിലെ ജീവനക്കാരും, കൗൺസിലർമാരും; അനധികൃത ഓട്ടോറിക്ഷകൾക്കെതിരേ നടപടി എടുക്കാതെ പൊലീസും മോട്ടോർ വാഹന വകുപ്പും; ശാസ്ത്രീ റോഡിലെ പെട്ടിക്കടകൾക്ക് മുൻപിൽ അനധികൃത ഓട്ടോ സ്റ്റാൻഡ്

 

കോട്ടയം: നഗരത്തിൽ ശാസ്ത്രി റോഡിലെ അപകടക്കെണിക്ക് പരിഹാരമില്ലേ ? യാത്രക്കാരുടെ ചോദ്യത്തിന് ഉത്തരം നല്കേണ്ട അധികൃതർ മൗനം പാലിക്കുന്നു.

ശാസ്ത്രീ റോഡിന്റെ ഒരു സൈഡ് പൂർണ്ണമായും പെട്ടിക്കടക്കാർ കൈയ്യടക്കി. ശാസ്ത്രീ റോഡിലെ ബസ് സ്റ്റോപ്പിലേക്ക് വരുന്ന ബസിനും പെട്ടിക്കടയ്ക്കും ഇടയ്ക്ക് ആളെ പിടിക്കാൻ കിടക്കുന്ന ഓട്ടോറിക്ഷകളാണ് പ്രധാനമായും അപകടകെണിയൊരുക്കുന്നത്.

ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരാണ്. ഇവരിൽ പലരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ശിങ്കിടികളുമാണ്. നഗരസഭയിലെ കൗൺസിലർമാരും ഉദ്യോഗസ്ഥരും ആണ് ഇത്തരക്കാരെ സംരക്ഷിച്ചു നിർത്തുന്നത്. ശാസ്ത്രീ റോഡിൽ തന്നെ നിരവധി അനധികൃത പെട്ടിക്കടകളാണ് ഉള്ളത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീ റോഡിലൂടെ നടന്നു വരുന്നവരിൽ പലരും
ആയുസിന്റെ ബലം കൊണ്ടാണ് വണ്ടിക്കടിയിൽ പോകാതെ രക്ഷപ്പെടുന്നത്.
നഗരത്തിൽ അംഗീകൃത സ്റ്റാൻഡിൽ കിടക്കാതെ വഴിയിൽ കിടന്നോടുന്ന ചില ഓട്ടോകളാണ് ഇവിടെ വഴി മുടക്കി ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത്. നാലുഭാഗത്തു നിന്നും യാത്രക്കാരും അത്രയും തന്നെ വാഹനങ്ങളും കടന്നുവരുന്ന സ്ഥലമാണിത്. ഇതിനിടയ്ക്കാണ് ഓട്ടോറിക്ഷകളുടെ വിളയാട്ടം.

സി എസ് ഐ കൊമേഴ്സ്യൽ സെന്ററിൽ നിന്നും പൈകടാസ് റോഡിൽ നിന്നും ബേക്കർ ജംഗ്ഷനിൽ നിന്നും, തിരുനക്കരയിൽ നിന്നും ആകാശപാത യ്ക്കടിയിലൂടെ ശാസ്ത്രീ റോഡിലേക്ക് വരുന്ന വാഹനങ്ങൾ നൂറ് കണക്കിനാണ്

ഇവിടെ
സർവ്വസമയവും ഗതാഗത കുരുക്കും ഉണ്ടാകാറുണ്ട്.
ഇതിനിടയിലൂടെ വരുന്ന കാൽ നടക്കാർ വാഹനങ്ങൾക്കിടയിൽ പെടുന്നത് പതിവാണ്. ഇവിടെ സീബ്രാ ലൈനുണ്ടെങ്കിലും ഒന്നു നിർത്തി കൊടുക്കാൻ കഴിയാതെ പാഞ്ഞു പോകുന്നവരുമുണ്ട്.
ഇത്രയും തിരക്കേറിയ സ്ഥലത്ത് അനധികൃത ഓട്ടോ സ്റ്റാൻ്റ് ഉണ്ടാക്കി യാത്രക്കാരെ കാത്തു കിടക്കുന്നത് തോന്ന്യവാസം തന്നെയാണ്.

സ്റ്റാന്റിൽ കിടക്കാതെ നഗരത്തിൽ കറങ്ങി നടന്ന് ഓട്ടം പിടിക്കുന്നവരാണ് ശാസ്ത്രീ റോഡിൽ കുരുക്കുണ്ടാക്കുന്നത്. ഇവരിൽ പലരും ക്രിമിനലുകളും കോട്ടയം നഗരത്തിൽ പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകളും ആണ്. വാഹനങ്ങൾക്ക് ആവശ്യമായ രേഖകൾ ഇല്ലാത്തവരും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് ഇത്തരക്കാരിൽ അധികവും. അംഗീകൃത സ്റ്റാന്റിൽ കിടക്കാതെ വഴിയിൽ കിടന്ന് ഓട്ടം പിടിക്കുന്നവർ അധിക ചാർജ് വാങ്ങുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു.

ടൗൺ പെർമിറ്റ് ഇല്ലാത്ത ഇത്തരക്കാരെ പുറത്താക്കണമെന്ന് അംഗീകൃത സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോഡ്രൈർമാർ നിരന്തരം ആവശ്യപ്പെട്ടു വരുന്നതാണ്.
ഇത്രയൊക്കെയായിട്ടും പോലീസോ മോട്ടോർ വാഹന വകുപ്പോ നഗരസഭയോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുള്ളതാണ് ഖേദകരം