ശാസ്ത്രി റോഡിൽ കാലൊടിഞ്ഞു കിടന്ന കൊല്ലം സ്വദേശി ഭക്ഷണം കിട്ടാതെ മരിച്ച സംഭവം: രോഗിയെ മെഡിക്കൽ കോളേജിൽ നിന്നും  ജനറൽ ആശുപത്രിയിലേയ്‌ക്ക് റഫർ ചെയ്തതെന്ന് ആശുപത്രി രേഖകൾ; ജനറൽ ആശുപത്രിയിലേയ്ക്കു റഫർ ചെയ്ത രോഗി റോഡരികിൽ ഉപേക്ഷിക്കപ്പെട്ടതിൽ ദുരൂഹത; പിന്നിൽ മെഡിക്കൽ കോളേജിന്റെ സൽപ്പേര് തകർക്കാനുള്ള ഗൂഡാലോചയെന്ന് സൂചന..!

ശാസ്ത്രി റോഡിൽ കാലൊടിഞ്ഞു കിടന്ന കൊല്ലം സ്വദേശി ഭക്ഷണം കിട്ടാതെ മരിച്ച സംഭവം: രോഗിയെ മെഡിക്കൽ കോളേജിൽ നിന്നും ജനറൽ ആശുപത്രിയിലേയ്‌ക്ക് റഫർ ചെയ്തതെന്ന് ആശുപത്രി രേഖകൾ; ജനറൽ ആശുപത്രിയിലേയ്ക്കു റഫർ ചെയ്ത രോഗി റോഡരികിൽ ഉപേക്ഷിക്കപ്പെട്ടതിൽ ദുരൂഹത; പിന്നിൽ മെഡിക്കൽ കോളേജിന്റെ സൽപ്പേര് തകർക്കാനുള്ള ഗൂഡാലോചയെന്ന് സൂചന..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശാസ്ത്രി റോഡിൽ കാലൊടിഞ്ഞ് രണ്ടാഴ്ചയിലേറെയായി   കിടന്നതും പല ദിവസങ്ങളിലും ഭക്ഷണം കിട്ടാതെയുമിരുന്ന കൊല്ലം സ്വദേശി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും,   രോഗിയെ ജനറൽ ആശുപത്രിയിലേയ്ക്കു റഫർ ചെയ്ത് അയച്ചതാണ് എന്നു രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിക്കാതെ റോഡരികിൽ തന്നെ തള്ളുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.

ഏപ്രിൽ എട്ടിന് നാഗമ്പടം ഭാഗത്തുണ്ടായ സംഘർഷത്തിലാണ് ഇയാൾക്കു പരിക്കേറ്റത്. കാലിന് ഒടിവുണ്ടാകുകയും, തലയ്ക്കു സാരമായി പരിക്കേൽക്കുകയും ചെയ്ത ഇയാളെ പൊലീസ് കൺട്രോൾ റൂമിന്റെ വാഹനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, രണ്ടു ദിവസത്തിനു ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ ഇയാൾക്ക് മൂന്നാഴ്ച വിശ്രമമാണ് ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നത്. കൊറോണ ബാധയെ തുടർന്നു രോഗികളെ അധികമായി ഈ സമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്നാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോട്ടയം ജനറൽ ആശുപത്രിയിലേയ്ക്കു റഫർ ചെയ്തത്.

ഇയാളെ മൂന്നാഴ്ച ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ വയ്ക്കണമെന്നു നിർദേശിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ആംബുലൻസ് ഡ്രൈവർക്കും ഒരു ജീവനക്കാരനും ഒപ്പമാണ് അയച്ചത്. എന്നാൽ, ഇവർ മരിച്ച കൊല്ലം മുളവന ഇടമല മുകളുവിള വീട്ടിൽ ബിജുവിനെ (46) ഇയാളുടെ നിർദേശ പ്രകാരം ശാസ്ത്രി റോഡിൽ ഇറക്കി വിടുകയായിരുന്നുവെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

കൊറോണ ബാധ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നഗരത്തിൽ അലക്ഷ്യമായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ബിജു, നാഗമ്പടത്തു വച്ച് അടിപിടിയുണ്ടാക്കി പരിക്കേറ്റാണ് ആശുപത്രിയിലായത്. ലോക്ക് ഡൗൺ ഏതാണ്ട് പകുതിയായ സമയത്താണ് ഇയാൾ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി ശാസ്ത്രി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതെല്ലാം ചേർത്തു പരിശോധിക്കുമ്പോൾ ഗുരുതരമായ വീഴ്ചയാണ് ഈ വിഷയത്തിൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

കൊറോണ നിയന്ത്രണത്തിലും, ഹൃദയ ശസ്ത്രക്രിയയിലും മികച്ച ട്രാക്ക് റെക്കോർഡോടെ മുന്നിൽ നിന്നു നയിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കാനുള്ള ഒരു പറ്റം ജീവനക്കാരുടെ ഗൂഡാലോചന ഇത്തരത്തിലുള്ള സംഭവത്തിനു പിന്നിലുണ്ടോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.