ആനയെയും വീഴ്ത്തുന്ന ശാസ്ത്രി റോഡിലെ കുഴി ഒടുവിൽ നഗരസഭ അടച്ചു തുടങ്ങി: ആശ്വാസത്തോടെ വ്യാപാരികൾ: തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിന്റെ മാസങ്ങൾ നീണ്ടു നിന്ന പോരാട്ടത്തിന് മുന്നിൽ ഒടുവിൽ നഗരസഭ മുട്ട് മടക്കി. നവീകരണ പ്രവർത്തനത്തിന്റെ പേരിൽ മാസങ്ങൾക്കുമുൻപ് വെട്ടിപ്പൊളിച്ചിട്ട ശാസ്ത്രി റോഡിലെ ഓട മൂടിത്തുടങ്ങി. ചൊവ്വാഴ്ച രാവിലെ മുതലാണ് ഓട മൂടുന്ന ജോലികൾ നഗരസഭ അധികൃതർ ആരംഭിച്ചത്.


മാലിന്യങ്ങൾ നിറഞ്ഞ് അടഞ്ഞു തുടങ്ങിയ ഓട ആറു മാസം മുൻപാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയത്. ഇതേ തുടർന്ന് റോഡരികിൽ വൻ ഗർത്തം രൂപപ്പെട്ടിരുന്നു. ഇത് അപകടം വർധിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, പ്രശ്‌ന പരിഹാരത്തിനായി നഗരസഭ അധികൃതർ കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് നിയമ പോരാട്ടം അടക്കമുള്ളവയിലേയ്ക്ക് കടക്കാൻ തുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാർ എത്തി ഓട മൂടുന്ന നടപടികൾ ആരംഭിച്ചത്. രണ്ടു ദിവസം കൊണ്ടു ഓടയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 ഓട പൊളിച്ചത് സംബന്ധിച്ചുള്ള തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത ഇവിടെ വായിക്കാംhttps://thirdeyenewslive.com/shasthri-road/