കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു

Spread the love

 

സ്വന്തം ലേഖകൻ
ചിങ്ങവനം :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

പി എൻ. പണിക്കർ അനുസ്മരണം പുസ്തകപ്രചരണം കവിതാലാപനം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായിരുന്നു.

അനുസ്മരണം പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ടി എസ് വിജയകുമാറും പുസ്തകപ്രചരണം മേഖല പ്രസിഡന്റ് പി എം അനിലും ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ധ്യാപക ദമ്പതികളായ കെ എൻ ഗോപിനാഥൻ നായരും പി പി അമ്മിണിക്കുട്ടിയമ്മയും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. കുമാരനാശാന്റെ കരുണ അമ്മിണിക്കുട്ടിയമ്മ ടീച്ചർ ആലപിച്ചത് ഏറെ ശ്രദ്ധേയമായി.

ചടങ്ങിൽ മുൻ മേഖല കമ്മിറ്റി അംഗം മിനി അനിൽ യൂണിറ്റ് പ്രസിഡന്റ് ടി ജി ബിനു, മേഖല കമ്മിറ്റി അംഗം കെ സജീവ് എന്നിവർ സംസാരിച്ചു.