
ചിങ്ങവനം: .സ്ഥിരമായി വാഹനാപകടം ഉണ്ടായിക്കൊണ്ടിരിക്കുന്ന പള്ളം പോസ്റ്റ് ഓഫീസ് കവലയിലെ പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റ് വാർഷിക സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
കുറച്ചുകാലം കൊണ്ടുതന്നെ നിരവധി പേർക്ക് ജീവൻ നഷ്ടമായി. റോഡ് നവീകരണ സമയത്ത് സ്ഥലം ഏറ്റെടുത്ത് വളവ് നിവർത്തി വീതി കൂടേണ്ടതായിരുന്നു. എന്നാൽ ചില നിയമ കുര്യക്കിൽപ്പെട്ട് അന്ന് നടന്നില്ല. ഇതോടെ ഇവിടം അപകട മേഖലയായി മാറി. സാങ്കേതികത്വം പറഞ്ഞു ഈ ഗൗരവമേറിയ പ്രശ്നം കണ്ടില്ലെന്നു നടിക്കുന്ന ബന്ധപ്പെട്ടവരുടെ നിലപാട് തിരുത്തണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് രേഷ്മ അജേഷ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എസ്. എ. രാജീവ് സംഘടനാ രേഖാവതരണം നടത്തി. യൂണിറ്റ് സെക്രട്ടറി ടി. ജി. ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയതായി നഗര സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 28)o വാർഡ് കൗൺസിലർ ധന്യ ഗിരീഷ് നെയും33-)o വാർഡ് കൗൺസിലർ ബിനു എൻ. ബി യെയും സമ്മേളനത്തിൽ ആദരിച്ചു. ആശംസകൾ നേർന്നുകൊണ്ട് ജില്ലാ കമ്മിറ്റി അംഗം ടി. എസ്. വിജയകുമാർ മേഖലാ സെക്രട്ടറി എസ്. ഡി. പ്രേംജി എന്നിവർ സംസാരിച്ചു. ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് കൗൺസിലർമാരായ ധന്യ ഗിരീഷും ബിനു. എൻ. ബി യും മറുപടി പ്രസംഗം നടത്തി. അനിൽ. പി. എം. സ്വാഗതവും പുതിയ സെക്രട്ടറി വി. ശശിധരൻ നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി രേഷ്മ അജേഷ് – പ്രസിഡന്റ്, വി. ശശിധരൻ -സെക്രട്ടറി,കെ. ടി. ബാബു -വൈസ് പ്രസിഡന്റ്, രാജമ്മ ടീച്ചർ -ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.



