video
play-sharp-fill

ശാസ്ത്ര സാഹിത്യ പരിഷത് വാർഷികം പ്രമാണിച്ച് വീടുകളിൽ സ്ഥാപിക്കുന്നതിന് കുടുക്ക വിതരണം ചെയ്തു:

ശാസ്ത്ര സാഹിത്യ പരിഷത് വാർഷികം പ്രമാണിച്ച് വീടുകളിൽ സ്ഥാപിക്കുന്നതിന് കുടുക്ക വിതരണം ചെയ്തു:

Spread the love

സ്വന്തം ലേഖകൻ
കുമരകം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 61-ാമത് വാർഷികത്തോട് അനുബന്ധിച്ചു വീടുകളിൽ കുടുക്ക സ്ഥാപിക്കുന്ന പരിപാടിയുടെ ഉത്ഘാടനം നടന്നു. 2024 ഫെബ്രുവരി 24, 25 തീയതികളിൽ കോട്ടയം സിഎംഎസ് കോളേജിൽ വെച്ചാണ് വാർഷികാഘോഷങ്ങൾ നടക്കുക.

 

ഇതിന് മുന്നോടിയായാണ് വീടുകളിൽ കുടുക്ക സ്ഥാപിക്കുന്നത്. എസ്കെഎം ഹൈസ്കൂൾ അധ്യാപകൻ സെബാന് കുടുക്ക കൈമാറിക്കൊണ്ട് പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ആണ് ഉത്ഘാടനം നിർവഹിച്ചത്. പരിഷത്ത് കോട്ടയം ജില്ലാ ജോ.സെക്രട്ടറി മഹേഷ് ബാബു, മേഖലാ സെക്രട്ടറി മധു കൃഷ്ണവിലാസം എന്നിവർ പങ്കെടുത്തു