
തിരുവനന്തപുരം: ശശി തരൂർ ബി ജെ പി പാളയത്തിലേക്കോ സി പി എം പാളയത്തിലേക്കോ? ഇത് ഉന്നയിക്കുന്നത് മറ്റാരുമല്ല തിരുവനന്തപുറ്റത്തേ അദ്ദേഹത്തിന്റെ സ്വന്തം വോട്ടർമാർ തന്നെയാണ്.
മോദിയേ പുകഴ്ത്തി കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചപ്പോള്‍ പിണറായി സർക്കാരിനെയും അഭിനന്ദിച്ചു. പിണറായി സർക്കാരിനെ അഭിനന്ദിക്കുമ്പോള്‍ അത് യു ഡി എഫ് കോണ്‍ഗ്രസ് നയങ്ങള്‍ക്ക് എതിരാണ്. കേന്ദ്ര സർക്കാരിനെയും മോദിയേയും അഭിനന്ദിക്കുമ്പോള്‍ അതും കോണ്‍ഗ്രസിനെതിരായ സന്ദേശമാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസിലെ ചില അംഗങ്ങളേ ചൊടിപ്പിച്ചാലും വീണ്ടും പറയാം.
ശശി തരൂർ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗത്വം ഒഴിയണം എന്ന് എം എം ഹസൻ ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനാല്‍ തന്നെ അടുത്ത ഇടം ഏതെന്ന് തരൂരിനു തീരുമാനിക്കാം. ശശി തരൂർ പിടിച്ച 2 കൊമ്പും നല്ല മാമ്പഴമുള്ള കൊമ്പുകള്‍ തന്നെയാണ്. ശശി തരൂരിനു വിവരമില്ലെന്ന് ആരും ധരിക്കേണ്ട. ബിജെപിയിലെത്തിയാല്‍ കേന്ദ്ര മന്ത്രി. വിദേശത്ത് മോദിയുടെ ദൂതനാകാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തരൂരിന്റെ ബുദ്ധിയും പരിചയവും മോദിയും ഉപയോഗിക്കും. ഇനി സി പി എമ്മിലേക്കാണ് എങ്കില്‍ തുടർ ഭരണം കിട്ടിയാല്‍ മന്ത്രി. നിലവില്‍ ചെന്നിത്തലയും വി ഡി സതീശനും ഒക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തോല്‍ക്കും. വീണ്ടും തുടർ ഭരണം വരും എന്നും കണക്കാക്കിയാല്‍ തരൂരിനു അതും വസന്തം.
എന്തായാലും കോണ്‍ഗ്രസില്‍ ശശി തരൂരിനു ഇനി ഭാവിയില്ല. തള്ളി പറയാത്ത കോണ്‍ഗ്രസുകാർ ചുരുക്കം എന്ന് പറയേണ്ടിവരും. മുമ്പ് ഏക സിവില്‍ കോഡ് വിഷയത്തിലും കേന്ദ്രസർക്കാരിനു പിന്തുണ നല്‍കിയിരുന്നു. നിർണ്ണായകമായ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളില്‍ തരൂർ കൂടെ ഉണ്ടായിരുന്നു. എന്തായാലും താൻ എന്തുകൊണ്ട് നരേന്ദ്ര മോദിയെ പ്രശംസിച്ചു എന്നതിനു ശശി തരൂരിന്റെ കൃത്യമായ മറുപടി ഒന്നു കൂടി എല്ലാ കോണ്‍ഗ്രസ് യു ഡി എഫുകാരും ഒരു വട്ടം കൂടി കേള്‍ക്കുക.
യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പറഞ്ഞത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ മനസ്സില്‍ വച്ചാണ് അദ്ദേഹം സംസാരിച്ചതെന്നും ‘ഞങ്ങള്‍ക്ക് എല്ലായ്പ്പോഴും പാർട്ടി താല്‍പ്പര്യത്തിൻ്റെ അടിസ്ഥാനത്തില്‍ മാത്രം സംസാരിക്കാൻ കഴിയില്ല’ എന്നും പ്രസ്താവിച്ചു. മോദിയുടെ അമേരിക്കൻ സന്ദർശനം
ഇന്ത്യൻ ജനതയ്ക്ക് അനുകൂലമായ ചില ഫലങ്ങള്‍ നല്‍കിയെന്ന് തരൂർ വ്യക്തമാക്കി. ട്രംപ് അധികാരമേറ്റ ശേഷം കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ ലോകനേതാവാണ് മോദിയെന്നത് ആഗോളതലത്തില്‍ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ വ്യാപാര, താരിഫ് ചർച്ചകള്‍ നടത്താനുള്ള കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് തരൂർ പറഞ്ഞു,
‘ഞങ്ങളുടെ കയറ്റുമതിയെ ദോഷകരമായി ബാധിച്ചേക്കാവുന്ന വാഷിംഗ്ടണ്‍ തിടുക്കത്തിലും ഏകപക്ഷീയമായും താരിഫ് ചുമത്തുന്നതിനേക്കാള്‍ വളരെ മികച്ചതാണ് ഇത്. തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട എംപി എന്ന നിലയില്‍, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഉത്തരവാദിത്തമുള്ള പങ്കാളി എന്ന നിലയിലും ചില വിഷയങ്ങളില്‍ ന്യായമായും സ്വതന്ത്രമായും തൻ്റെ വിധി നടപ്പാക്കാനും തന്നില്‍ വിശ്വാസമർപ്പിച്ചവർക്കുവേണ്ടിയുമാണ് താൻ സംസാരിക്കുന്നതെന്ന് തരൂർ ഊന്നിപ്പറഞ്ഞു.