play-sharp-fill
മടക്കം അയ്യപ്പനെ ദർശിച്ച് നെയ്യഭിഷേകം നടത്തിയിട്ട് മാത്രം; ശശികല ടീച്ചർ

മടക്കം അയ്യപ്പനെ ദർശിച്ച് നെയ്യഭിഷേകം നടത്തിയിട്ട് മാത്രം; ശശികല ടീച്ചർ

സ്വന്തം ലേഖകൻ

റാന്നി: ശബരിമലയിൽ നിന്ന് അറസ്റ്റ് ചെയ്ത ശശികല ടീച്ചർ പോലീസ് സ്റ്റേഷനിൽ ഉപവാസ സമരം ആരംഭിച്ചു. നാമജപവുമായി നിരവധി ആളുകളാണ് പോലീസ് സ്റ്റേഷന് പുറത്തു തടിച്ചു കൂടുന്നത്. ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തുന്ന ഭക്തരെ അയ്യപ്പനെന്നും, മാളികപ്പുറമെന്നും വിളിച്ചിരുന്ന കേരളത്തിലാണ് ഇന്ന് അവർ വേട്ടയാടപ്പെടുന്നത്. സ്വന്തം ആചാരങ്ങൾ സംരക്ഷിക്കാനായി തെരുവിലേക്കിറങ്ങേണ്ടി വന്ന ജനങ്ങളെ പ്രതികാര നടപടികളോടെ തേടിപ്പിടിക്കുകയാണ് പൊലീസ്. എന്നാൽ പൊലീസിന്റെ ഇത്തരം നടപടികളിൽ താൻ ഭയപ്പെടില്ലെന്നും,മടക്കം ശബരിമലയിൽ ദർശനം നടത്തി,അയ്യനു നെയ്യഭിഷേകം നടത്തിയിട്ട് മാത്രമാകുമെന്നും ശശികല ടീച്ചർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

ശരണം വിളിയോടെയായിരുന്നു ശശികല ടീച്ചർ റാന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. ആക്ടിവിസ്റ്റ് രഹന ഫാത്തിമ അടക്കമുള്ളവരെ പൊലീസ് യൂണിഫോമിൽ ഏതു വിധേനയും ശബരിമലയിൽ കയറ്റാൻ ശ്രമിച്ചവരാണ് ഇന്ന് ഇരുമുടിക്കെട്ടുമായി മല കയറാൻ എത്തുന്നവരെ ക്രിമിനലുകളെ പോലെ അറസ്റ്റ് ചെയ്യുന്നതെന്നും ശശികല ടീച്ചർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group