
ശശിച്ചേട്ടന് സ്നേഹ പ്രണാമം : കോട്ടയത്തെ സാമൂഹ്യ സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യം
കോട്ടയം: കോട്ടയം നഗരത്തിൽ സാമൂഹ്യ സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്ത് സജീവ
സാന്നിധ്യമായിരുന്ന നാഗമ്പടം പനയക്കഴുപ്പ് എടാട്ട് വീട്ടിൽ ഇ.എൻ ശശികുമാർ എന്ന
ശശിച്ചേട്ടൻ (68) നിര്യാതനായി. ഉച്ചക്ക് 12 ന് ഭൗതികശരീരം തിരുനക്കര ബ്രാഹ്മണ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമൂഹമഠത്തിന് സമീപമുള്ള സഹോദരിയുടെ വീട്ടിൽ എത്തിക്കും. സംസ്ക്കാരം വൈകുന്നേരം
4 ന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.
എല്ലാവരുടെയും സുഖദു:ഖങ്ങളിൽ ഓടിയെത്തിയിരുന്ന ശശിച്ചേട്ടന്റെ ആകസ്മിക വേർപാട്
വേദനാജനകമാണ്. ഇന്നലെയും നഗരസഭാ ഓഫീസിൽ ജനകീയ പ്രശ്നങ്ങളുമായി എത്തിയിരുന്നു.
നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു.
എം.എസ്.സി പഠനം പൂർത്തീകരിച്ച് പൊതുരംഗത്ത് ഇറങ്ങുകയായിരുന്നു.
Third Eye News Live
0
Tags :