video
play-sharp-fill

നേമത്തേക്ക് മത്സരിക്കുമെന്ന് പറഞ്ഞ പ്രശസ്തന്‍ ശശി തരൂരോ?; രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ നേതാക്കള്‍

നേമത്തേക്ക് മത്സരിക്കുമെന്ന് പറഞ്ഞ പ്രശസ്തന്‍ ശശി തരൂരോ?; രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ നേതാക്കള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നേമത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കിടെ ശശി തരൂരിന്റെ പേര് മുന്നോട്ട് വച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ കേരള നേതാക്കള്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. നേമത്ത് പ്രശസ്തനും പൊതു സമ്മതനുമായ സ്ഥാനാര്‍ത്ഥി ഉണ്ടാവുമെന്ന് മുല്ലപ്പളളി പറഞ്ഞത് തരൂരിനെ മനസില്‍ കണ്ടാണെന്നും വിലയിരുത്തലുകളുണ്ട്. എ കെ ആന്റണിയും രാഹുലിന്റെ വാദത്തോട് യോജിച്ചെന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയോ നേമത്ത് സ്ഥാനാര്‍ത്ഥിയാവണമെന്നും നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കലും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുവെന്ന പ്രതിച്ഛായ സംസ്ഥാനത്ത് ഉടനീളം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി ജെ പിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നത് കോണ്‍ഗ്രസാണെന്ന സന്ദേശം നല്‍കാന്‍ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ആവുമെന്നാണ് രാഹുല്‍ഗാന്ധിയുടെ വാദം. ഒപ്പം കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിന് ഒരുപരിധി വരെ തടയിടാനാവുമെന്നും കണക്ക്കൂട്ടലുകളുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ നേമം ഒഴിച്ചിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എത്ര വൈകിയാലും ഇന്നു തന്നെ അന്തിമ പട്ടികയ്ക്ക് രൂപം നല്‍കാനാണ് ശ്രമം.

 

Tags :