video
play-sharp-fill

ശശിതരൂരിന്‍റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്‌എസില്‍ തര്‍ക്കം;  രജിസ്ട്രാര്‍ പി എന്‍ സുരേഷ് രാജിവെച്ചു; വിമര്‍ശനങ്ങളെ നേരിടാന്‍ സുകുമാരന്‍ നായര്‍ തന്നെ രാജി ആവശ്യപ്പെട്ടെന്ന്  സൂചന

ശശിതരൂരിന്‍റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്‌എസില്‍ തര്‍ക്കം; രജിസ്ട്രാര്‍ പി എന്‍ സുരേഷ് രാജിവെച്ചു; വിമര്‍ശനങ്ങളെ നേരിടാന്‍ സുകുമാരന്‍ നായര്‍ തന്നെ രാജി ആവശ്യപ്പെട്ടെന്ന് സൂചന

Spread the love

സ്വന്തം ലേഖിക

പെരുന്ന: ശശി തരൂരിന്‍റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്‌എസില്‍ തര്‍ക്കം.

രജിസ്ട്രാര്‍ പി എന്‍ സുരേഷ് രാജിവെച്ചു.
സുരേഷിനെ പിന്‍ഗാമിയാക്കാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം എതിര്‍ചേരി ഉന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തരൂരിന്‍റെ സന്ദര്‍ശനത്തിനും ചുക്കാന്‍ പിടിച്ചത് സുരേഷാണെന്ന രീതിയിലും പ്രചാരണം ഉയര്‍ന്നിരുന്നു. തരൂരും സുകുമാരന്‍ നായരും സുരേഷും ചടങ്ങില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

വിമര്‍ശനങ്ങളെ നേരിടാന്‍ സുകുമാരന്‍ നായര്‍ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. രജിസ്ട്രാറുടെ ചുമതല നിലവില്‍ ജനറല്‍ സെക്രട്ടറി തന്നെ വഹിക്കും.

അതിനിടെ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തിയും ,ശശി തരൂരിനെ പ്രശംസയാല്‍ മൂടിയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി
ജി സുകുമാരന്‍ നായര്‍ രംഗത്ത്. പ്രധാനമന്ത്രിയാകാന്‍ വരെ യോഗ്യനായ വ്യക്തിയാണ് ശശി തരൂര്‍ എന്ന് സുകുമാരന്‍ നായരെന്ന് ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയെ ഉയര്‍ത്തി കാണിച്ചതാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചക്ക് കാരണം. സമുദായത്തെ തള്ളിപ്പറഞ്ഞ നേതാവാണ് വി ഡി സതീശന്‍. തരൂരിനെ എന്‍ എസ് എസ് പരിപാടിക്ക് വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ട്.
അത് അവരുടെ അല്‍പ്പത്തരം ആണെന്നും അദ്ദേഹം പറഞ്ഞു.