ശശി തരൂര്‍ ചെയ്തത് ശരിയായില്ല; ഇനിയും തിരുത്താം; സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ സുധാകരന്‍

Spread the love

തൃശ്ശൂര്‍: ശശി തരൂർ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.
മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് താനെന്നും കെ സുധാകരൻ പറഞ്ഞു. തരൂർ പാർട്ടി വിടില്ല. സിപിഎമ്മില്‍ പോകുമെന്ന് കരുതുന്നില്ല. തരൂരിന് ഇനിയും തിരുത്താം.

തന്നെക്കാള്‍ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ മറുപടി പറയാൻ ഞാൻ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. തരൂർ തന്നെ തിരുത്തക്കോട്ടെ. പ്രവർത്തി അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചു, കിട്ടിയില്ലെന്നും സുധാകരൻ വ്യക്തമാക്കി

കേരളത്തില്‍ നയിക്കാന്‍ നേതാക്കള്‍ ഇല്ലെന്ന് വിമർശിക്കാം. ലീഡർഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം. തരൂരിന്‍റെ വിമർശനങ്ങള്‍ കരുത്ത് നല്‍കും. കെപിസിസി പ്രസിഡണ്ട് പോരാ എന്ന അഭിപ്രായമുണ്ടെങ്കില്‍ നന്നാവാൻ നോക്കാമെന്നും കെ സുധാകരൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group