video
play-sharp-fill

അദ്ദേഹം ഒരു ‘നിസ്സഹായനായ മുഖ്യമന്ത്രിയാണ്’ ; അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് ശശിതരൂർ

അദ്ദേഹം ഒരു ‘നിസ്സഹായനായ മുഖ്യമന്ത്രിയാണ്’ ; അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് ശശിതരൂർ

Spread the love

സ്വന്തം ലേഖകൻ

ഡൽഹി : അരവിന്ദ് കെജ്രിവാളിനെ ‘നിസ്സഹായനായ മുഖ്യമന്ത്രി’യെന്ന് പരിഹസിച്ച് ശശി തരൂർ എംപി. പൗരത്വ നിയമ ഭേദഗതി വിഷയത്തിൾ ശക്തമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും ശശി തരൂർ ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുെടയും പിന്തുണ ആഗ്രഹിക്കുന്നത് കൊണ്ടാകാം ഇത്തരം നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെഎൻയുവിൽ അക്രമം നേരിട്ട വിദ്യാർത്ഥികളെ സന്ദർശിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും കെജ്രിവാൾ ‘നിസ്സഹായനായ മുഖ്യമന്ത്രി’യാണെന്നും ശശി തരൂർ വിമർശിച്ചു.

‘പൗരത്വ നിയമ ഭേദഗതി അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തനിക്കൊപ്പം ഉണ്ടായിരിക്കണമെന്നാകാം കെജ്രിവാൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാകാം ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം മടി കാണിക്കുന്നത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതിരുന്നാൽ, എന്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇദ്ദേഹത്തിന് വോട്ട് നൽകേണ്ടത്’ ശശി തരൂർ ചോദിക്കുന്നു.

മുഖം മറച്ചെത്തിയ ഒരു കൂട്ടം അക്രമികൾ ജെഎൻയു ക്യാമ്പസിൽ കടന്നുകയറി അക്രമം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു.

ക്യാമ്പസിൽ അക്രമം നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ ഒൻപത് പേരിൽ ഐഷി ഘോഷിന്റെ പേരും ഉൾപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെടരുതെന്ന് കേന്ദ്രത്തിൽ നിന്നുള്ള നിർ?ദ്ദേശം അനുസരിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് കെജ്രിവാളിന്റെ വിശദീകരണം.