play-sharp-fill
മണി മോഡൽ ഭീഷണി പ്രസംഗവുമായി ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി: വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കുമെന്നും ശശി; നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട്ട് ആളെക്കൂട്ടി സിപിഎമ്മിന്റെ സ്വീകരണം

മണി മോഡൽ ഭീഷണി പ്രസംഗവുമായി ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി: വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കുമെന്നും ശശി; നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട്ട് ആളെക്കൂട്ടി സിപിഎമ്മിന്റെ സ്വീകരണം

തേർഡ് ഐ ബ്യൂറോ

പാലക്കാട്: ഇടുക്കിയിൽ എം.എം മണി നടത്തിയ വൺടു ത്രീ മോഡൽ പ്രസംഗവുമായി ഷൊർണ്ണൂർ എം.എൽഎയും പീഡനപരാതിയിൽ കുടുങ്ങിയ സിപിഎം നേതാവുമായ പി.കെ ശശി. ഒരാളെ വെട്ടിക്കൊന്നു, ഒരാളെ വെടിവച്ചു കൊന്നും, ഒരാളെ തല്ലിക്കൊന്നു മോഡൽ പ്രസംഗമാണ് ഇപ്പോൾ ശശി നടത്തിയിരിക്കുന്നത്. സംഭവം വിവാദമായി മാറിയെങ്കിലും പ്രശ്‌നത്തിൽ ഇതുവരെയും നിലപാട് സ്വീകരിക്കാൻ സിപിഎം തയ്യാറായിട്ടില്ല.

വിശ്വസിച്ചാൽ പാർട്ടി സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കുമെന്നുമുള്ള വിവാദപ്രസ്താവനയാണ് ഇപ്പോൾ പി.കെ ശശി നടത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയാണ് എം.എൽ.എ പി.കെ ശശി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിമ്പുഴയിൽ മുസ്ലീം ലീഗിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ എത്തിയവരെ സംഘടിപ്പിച്ച് നടത്തിയ യോഗത്തിലാണ് പി.കെ ശശി വിവാദ പ്രസ്താവന നടത്തിയത്. പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചിട്ടു പോയാൽ ദ്രോഹിക്കുമെന്നാണ് ശശി പ്രസ്താവന ഇറക്കിയിരിക്കുന്നത്.

പാർട്ടി നയം, ഇതാണെന്നു പറയുന്ന ശശി ഇവിടെ നിൽക്കുന്ന ആളുകളെ മുഴുവൻ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജില്ലയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് സിപിഎമ്മിന്റെ എം.എൽഎയും ജില്ലാ നേതാവുമായ പി.കെ ശശി ഇത്തരത്തിൽ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് പാർട്ടിയ്ക്കും സർക്കാരിനും കടുത്ത കുരുക്കിലാക്കും. വരും ദിവസങ്ങളിൽ ഇതാവും വലിയ ചർച്ചയാകുക.