കോട്ടയം ശാസ്ത്രി റോഡിൽ മുൻസിപ്പൽ പാർക്കിന് സമീപം കാറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; ഗതാഗതം തടസ്സപ്പെട്ടു

Spread the love

സ്വന്തം ലേഖിം

കോട്ടയം: കോട്ടയം ശാസ്ത്രിറോഡിൽ മുൻസിപ്പൽ പാർക്കിന് സമീപം കാറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം.

ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് അപകടം. മുന്നിൽ പോയിരുന്ന കാർ ബ്രേക്കിട്ട് നിർത്തിയതോടെ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ ആർക്കും പരിക്കില്ല. നാഗമ്പടത്തേക്ക് പോകുകയായിരുന്ന കോട്ടയം പാലാ റൂട്ടിൽ ഓടുന്ന ചന്ദ്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ഇടിയിൽ ബസിൻ്റെ മുൻഭാഗത്തെ ലൈറ്റ് തകർന്നു. കാറിൻ്റെ പിൻഭാഗത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു.