
കൊച്ചി കോൺഗ്രസ് മഹാ പഞ്ചായത്ത് പരിപാടിയിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ശശി തരൂർ. കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിക്കിടെയാണ് ശശി തരൂരിന്റെ പ്രതിഷേധം ഉണ്ടായത്. പരിപാടി തീരും മമുൻപ് ശശി തരൂർ വേദി വിട്ട് ഇറങ്ങിപ്പോകുകയും ചെയ്തു.
രാഹുൽ പ്രസംഗം തുടങ്ങവെ നേതാക്കളുടെ പേര് പറയുന്ന കൂട്ടത്തിൽ ശശി തരൂരിൻ്റെ പേര് മാത്രം പറഞ്ഞില്ലയെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. തൻ്റെ പേരു മാത്രം പറയാതെ ഉണ്ടായ അവഗണനയിലാണ് പ്രതിഷേധ സൂചകമായി ശശി തരൂർ വേദി വിട്ട് ഇറങ്ങിയത്.
രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ രാഹുൽ എത്തുന്നതിന് മുന്നെ സംസാരിക്കേണ്ടുന്ന പൈലറ്റ് പ്രസംഗകൻ മാത്രം ആക്കിയതിലും തരൂരിന് പരിഭവമുണ്ട്. ഇതൊക്കെയാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്. സംഭവത്തിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധമറിയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


