video
play-sharp-fill

‘സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടെപിറപ്പുകള്‍’ ; സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍

‘സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടെപിറപ്പുകള്‍’ ; സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍

Spread the love

തിരുവനന്തപുരം: സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍ എംപി. സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച കാര്‍ഡാണ് ശശി തരൂര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത്. പകരം പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ഫോട്ടോ പങ്കുവച്ച് പുതിയ കുറിപ്പിടുകയും ചെയ്തു. സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെയാണ് പുതിയ പോസ്റ്റ്.

കെപിസിസിയുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ച ‘സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടെപിറപ്പുകള്‍’ എന്ന പോസ്റ്ററാണ് തരൂര്‍ ഷെയര്‍ ചെയ്തത്. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്താണ് സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെ പുതിയ കുറിപ്പ് പങ്കുവച്ചത്.

‘ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്’. പുതിയ പോസ്റ്റില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group