video
play-sharp-fill

ഷാഫി പറമ്പില്‍ നിരപരാധിയാണ്, ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് വച്ചവര്‍..! ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയെന്ന് കെ.മുരളീധരന്‍ എംപി

ഷാഫി പറമ്പില്‍ നിരപരാധിയാണ്, ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് വച്ചവര്‍..! ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയെന്ന് കെ.മുരളീധരന്‍ എംപി

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എംപി. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാല്‍ വലിയ വാര്‍ത്ത പ്രാധാന്യം കിട്ടി. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തരൂരിന്റെ സന്ദര്‍ശനം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് . വിലക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അറിയിച്ചു. അതാണ് അവസാന വാക്കെന്നും മുരളീധരന്‍ പറഞ്ഞു.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശശി തരൂരിന്റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല.പാര്‍ട്ടി പരിപാടികള്‍ തീരുമാനിക്കുന്നത് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആകരുത്. പാര്‍ട്ടി കാര്യമായതിനാല്‍ പുറത്ത് പറയില്ല.നേതാക്കള്‍ക്ക് അറിയാം. അതിനാല്‍ അന്വേഷണം വേണമെന്ന അഭിപ്രായമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാധ്യമങ്ങള്‍ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങള്‍ ഉള്ളിലുള്ളവരാണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നതില്‍ തെറ്റില്ല. ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് വച്ചവരാണ്.

അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ശശി തരൂരിന്റെ വടക്കന്‍ കേരളത്തിലെ സന്ദര്‍ശന പരിപാടികള്‍ ഇന്നും തുടരുകയാണ്. ബുധനാഴ്ച കണ്ണൂരില്‍ നടക്കുന്ന വിവിധ പരിപാടികളിലും തരൂര്‍ പങ്കെടുക്കുന്നുണ്ട്.

അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ ടിപി രാജീവന്റെ വീട്ടില്‍ രാവിലെ എത്തിയ തരൂര്‍ മാഹി കലാഗ്രാമത്തില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദര്‍ശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് ലീഗ് നേതാക്കളുമായി തരൂര്‍ ചര്‍ച്ച നടത്തും.