
ശശി തരൂര്‍ എംപി മലപ്പുറം ഡിസിസി ഓഫീസില്‍; വിട്ട് നിന്ന് ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസിനകത്ത് എയും ഐയും തന്നെ കൂടുതലാണ്, ഇനി ഒയും ഇയും ഒന്നും വേണ്ടെന്ന് തരൂര്‍
സ്വന്തം ലേഖകന്‍
മലപ്പുറം: ശശി തരൂര്‍ എംപി മലപ്പുറം ഡിസിസി ഓഫീസ് സന്ദര്‍ശിച്ചു. തരൂരിന്റെ സന്ദര്‍ശന വേളയില്‍ മുന്‍ മന്ത്രി എപി അനില്‍കുമാര്‍, കെപിസിസി ഭാരവാഹികളായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. അതേസമയം, ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് തരൂരിനെ സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റ് വിഎസ് ജോയി, മുന്‍ കെപിസിസി സെക്രട്ടറി വിഎ കരീം, വി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
”ഇവിടെ ഔദ്യോഗിക പരിപാടികളൊന്നും ഇല്ല. ഡിസിസി ഓഫീസ് സന്ദര്‍ശനം മാത്രം. ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഇവിടെയുണ്ടായിരുന്നു. അതില്‍ അസ്വാഭാവികതയൊന്നുമില്ല.” തരൂരിന്റെ സന്ദര്‍ശന വേളയില്‍ വിട്ടുനിന്നതിനെപ്പറ്റി നേതാക്കള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രൂപ്പുണ്ടാക്കാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല, അതിന് ഒരു സാധ്യതയുമില്ല. കോണ്‍ഗ്രസിനകത്ത് എയും ഐയും തന്നെ കൂടുതലാണ്, ഇനി ഒയും ഇയും ഒന്നും വേണ്ട. ഇനി ഒരക്ഷരം വേണമെങ്കില്‍ യു ആകാം, യുണൈറ്റഡ് കോണ്‍ഗ്രസ്, അതാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്’, തരൂര്‍ പറഞ്ഞു.രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരെയും കൂട്ടിയോചിപ്പിച്ചുള്ള രാഷ്ട്രീയമാണ് അത്യാവശ്യം. ഇന്‍ക്ലൂസീവ് ഇന്ത്യയാണ് തന്റെ മുദ്രാവാക്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.