നിവിൻ മോനെ നീ തിരിച്ച് വന്നെടാ’: 100 കോടിയെന്ന മാന്ത്രിക സംഖ്യ തൊട്ട് ‘സർവം മായ’, നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി നേട്ടം….!

Spread the love

നിവിൻ പോളിയെ നായകനാക്കി അഖില്‍ സത്യൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘സർവ്വം മായ’ നൂറ് കോടി നേടി സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. റിലീസായി പത്താം ദിവസമാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായെത്തിയ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത് വന്‍ സ്വീകരണമാണ്.

video
play-sharp-fill

ഇൻഡസ്ട്രി ട്രാക്കറായ സാക്നില്‍കിന്റെ റിപ്പോർട്ട് അനുസരിച്ച്‌, ഇന്ത്യയില്‍ ഏകദേശം 53 കോടി രൂപയും വിദേശ ബോക്‌സ് ഓഫീസില്‍ 47 കോടി രൂപയും സ്വന്തമാക്കിയാണ് ചിത്രം 100 കോടിയെന്ന സുവർണ നേട്ടത്തിലെത്തിയിരിക്കുന്നത്.

നിവിൻ പോളി നായകനായി 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രവും, 2025 ല്‍ 100 കോടി നേടുന്ന നാലാമത്തെ മലയാളം ചിത്രവുമാണ് സർവ്വം മായ. ഏറെക്കാലത്തിനു ശേഷം നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രത്തില്‍, റിയ ഷിബുവിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധേയമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അല്‍താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖില്‍ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. ഫാന്റസി ഹൊറർ കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.