സർവകലാശാല മേഖലയിലെ പ്രതിസന്ധി: രണ്ടായിരം ഫയലുകൾ തീർപ്പാകാതെ കെട്ടി കിടക്കുന്നു: മുഖ്യമന്ത്രി ഇടപെടണമെന്ന് കെ.സി.ജോസഫ്

Spread the love

കോട്ടയം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച

video
play-sharp-fill

കത്തില്‍ മുൻമന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ സി ജോസഫ് ആവശ്യപ്പെട്ടു.

പത്ത് യൂണിവേഴ്സിറ്റികളിലും നാഥനില്ലാത്ത അവസ്ഥയാണ്.
ഇപ്പോള്‍ ഭാരതാംബ വിവാദത്തെ ചൊല്ലി കേരള യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരിക്കുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി സി – രജിസ്ട്രാർ തർക്കം മൂലം രണ്ടായിരത്തോളം ഫയലുകള്‍ യൂണിവേഴ്സിറ്റിയില്‍ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണ്. ദുരഭിമാനത്തിന്റെ പേരില്‍ ഇനിയും

ഗവർണരും ഗവണ്‍മെന്റും രണ്ടു തട്ടില്‍ പോകാനാണ് തീരുമാനമെങ്കില്‍ പ്രതിസന്ധി പരിഹരിക്കുവാൻ ഒരാളില്ലാത്ത അവസ്ഥ ഉണ്ടാകും.