സർവകലാശാല ഫയലുകൾ ഓഫീസിൽ വിളിച്ചു വരുത്തി പരിശോധന ; നിയമങ്ങൾ കാറ്റിൽ പറത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ; ഉത്തരവിന്റെ പകർപ്പ് തേർഡ് ഐ ന്യൂസിന്

സർവകലാശാല ഫയലുകൾ ഓഫീസിൽ വിളിച്ചു വരുത്തി പരിശോധന ; നിയമങ്ങൾ കാറ്റിൽ പറത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ; ഉത്തരവിന്റെ പകർപ്പ് തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ

കൊച്ചി : സർവകലാശാല നിയമങ്ങൾ അട്ടിമറിച്ച്
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ. വിവാദങ്ങൾ കത്തിനിൽക്കേ സർവകലാശാല നിയമനങ്ങളും പരീക്ഷയും സംബന്ധിക്കുന്ന ഫയലുകൾ അദാലത്ത് നടത്താൻ മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിക്കാൻ രജിസ്ട്രാർമാർക്ക് ഉത്തരവ് നൽകി ഉദ്യോഗസ്ഥർ ഫയലുകളെത്തിച്ചെങ്കിലും അദാലത്ത് പിന്നീട് ഉപേക്ഷിച്ചു.ഉത്തരവിന്റെ പകർപ്പ് തേർഡ് ഐ ന്യൂസിന് ലഭിച്ചു.

എല്ലാ സർവകലാശാല രജിസ്ട്രർമാരും ഒക്ടോബർ 25 ന് മന്ത്രിയുടെ ഓഫീസിൽ വച്ച് നടക്കുന്ന അദാലത്തിൽ ഫയലുകളുമായി എത്തണമെന്നാണ് ഒക്ടോബർ 16ന് ഉന്നതവിദ്യാദ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഫയലുകൾ പൂർണ്ണവും വ്യക്തവുമാകണം. എംജിയിലേയും ശങ്കരാചാര്യയിലേയും അസിസ്റ്റൻറ് നിയമനങ്ങളെ സംബന്ധിക്കുന്ന ഫയൽ, കേരളയിലെ ബിഎഡിൻറെ ചില ഫയലുകൾ, കുസാറ്റിലെ ചില ഓഡിറ്റ് രേഖകൾ, കാലിക്കറ്റിലേയും കണ്ണൂരിലേയും പരീക്ഷകളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ ഫയലുകൾ എത്തിക്കണണെന്നും ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഫയലുകളോടൊപ്പം രജിസ്ട്രാർമാരും ബന്ധപ്പെട്ട സെക്ഷൻ ഓഫീസർമാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ അദാലത്തിൽ പങ്കെടുക്കണമെന്നായിരുന്നു നിർദേശം.എംജിയിലെ മാർക്ക് ദാനം വലിയ വിവാദമായ ഒക്ടോബർ മാസത്തിലായരുന്നു ഈ ഉത്തരവ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. എംജി സർവകലാശാല അനൗദ്യോഗികമായി ഈ അദാലത്ത് നടത്തരുതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. മറ്റ് രണ്ട് സർവകലാശാലകളിലെ വൈസ്ചാൻസിലർമാരും എതിർപ്പറിയിച്ചു. എങ്കിലും ഉന്നത വിദ്യഭ്യാസ വകുപ്പ് പിൻമാറിയില്ല.

ശങ്കരാചാര്യ, കണ്ണൂർ, എംജി എന്നിവിടങ്ങളിൽ നിന്നും മന്ത്രിയുടെ ഓഫീസിലേക്ക് ഫയലുകളെത്തുകയും ചെയ്തു.പിന്നീട് മാർക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദാലത്തായി നടത്താതെ ഫലയുകൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കാതെ മടക്കി എന്നാണ് വിവരം.

Tags :