അപസ്മാരം, മാനസിക വിഭ്രാന്തി, ചുഴലിരോഗം എന്നിവയ്ക്ക് ഉത്തമ പരിഹാരം; അറിയാം സര്‍പ്പഗന്ധിയുടെ ഔഷധഗുണങ്ങള്‍

Spread the love

കോട്ടയം: വേര്, ഇല എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍ .

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും , കടുത്ത വയറുവേദന,അപസ്മാരം, ഉറക്കക്കുറവ് , മാനസിക വിഭ്രാന്തി,ചുഴലിരോഗം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് സർപ്പഗന്ധിക്കുണ്ട് .കൂടാതെ പാമ്പ് , പ്രാണി ,എലി ,എട്ടുകാലി ,തേള്‍ ,പഴുതാര മുതലായ ജീവികള്‍ കടിച്ചതു മൂലമുണ്ടകുന്ന വിഷവികാരങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവും സർപ്പഗന്ധിക്കുണ്ട്.

മുറിവ് ,വിരശല്യം ,വിട്ടുമാറാത്ത പനി എന്നിവയ്ക്കും നല്ലതാണ് .പുരുഷന്മാരിലെ ശീഘ്രസ്‌ഖലനത്തിന് ഉപയോഗപ്രദമാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഫം ,വാതം ,കുടല്‍രോഗങ്ങള്‍ ,ഞരമ്പ് വലിവ് എന്നിവയ്ക്കും നല്ലതാണ്. ദഹനക്കേട് ,വിശപ്പില്ലായ്മ എന്നിവയ്ക്കും നല്ലതാണ്. സർപ്പഗന്ധിയുടെ വേരും പച്ചമഞ്ഞളും ചേർത്ത് അരച്ച്‌ പുരട്ടിയാല്‍ ഉണങ്ങാത്ത മുറിവുകള്‍ വേഗം സുഖപ്പെടുന്നു .

കൂടാതെ പാമ്പ് , പ്രാണി ,എലി ,എട്ടുകാലി ,തേള്‍ ,പഴുതാര മുതലായ ജീവികള്‍ കടിച്ചതു മൂലമുണ്ടാകുന്ന വിഷവികാരങ്ങള്‍ ശമിക്കുന്നതിന് ഇത് മുറിപ്പാടില്‍ പുരട്ടുന്നതും നല്ലതാണ്