റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി മലയാളികളുടെ ഹൃദയം കവർന്ന സ​രോ​ജി​നി ശി​വ​ലിം​ഗം അ​ന്ത​രി​ച്ചു

Spread the love

കോ​യ​മ്പ​ത്തൂ​ർ: ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ സ​രോ​ജി​നി ശി​വ​ലിം​ഗം (89) അ​ന്ത​രി​ച്ചു. കോ​യ​മ്പ​ത്തൂ​ർ വ​ട​വ​ള്ളി മ​രു​തം ന​ഗ​റി​ൽ മ​ക​ൾ രോ​ഹി​ണി​യു​ടെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളാ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​ർ എ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ സരോജിനി പൂ​നാ​ത്ത് ദാ​മോ​ദ​ര​ൻ നാ​യ​ർ- കൂ​ട്ടാ​ല​വീ​ട്ടി​ൽ വി​ശാ​ലാ​ക്ഷി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പി​താ​വ് ദാ​മോ​ദ​ര​ൻ നാ​യ​ർ പ്ര​തി​രോ​ധ വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​റാ​യി​രു​ന്നു.

മീ​റ​റ്റി​ൽ ജ​നി​ച്ച സ​രോ​ജി​നി​ കൊ​ൽ​ക്ക​ത്ത​യി​ലും പു​ണെ​യി​ലു​മാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂർത്തിയാക്കിയത്. കൊ​ടു​വാ​യൂ​ർ ഹൈ​സ്കൂ​ളി​ൽ​നി​ന്ന് പാ​സാ​യ​തി​നു​ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലും ചെ​ന്നൈ​യി​ലു​മാ​യി​രു​ന്നു കോ​ള​ജ് വി​ദ്യാ​ഭ്യാ​സം. മദ്രാസ്‌ ക്രിസ്ത്യൻ കോളജിൽ ബിഎ ഓണേഴ്സിന് പഠിക്കുമ്പോഴാണ് ശ്രീലങ്കന്‍ സ്വദേശിയായ ആർ ആർ ശിവലിംഗത്തെ കണ്ടുമുട്ടിയതും പ്രണയിച്ച് വിവാഹിതരായതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ശ്രീലങ്കയിലെത്തിയ ശേഷം മുപ്പത്തിയാറാം വയസിലാണ് 1971ല്‍ സിലോൺ ബ്രോഡ്കാസ്റ്റിങ് കോർപറേഷനില്‍ (എസ്എൽബിസി) മലയാള പ്രക്ഷേപണ വിഭാഗത്തിൽ അനൗൺസറായി ജീവിതം തുടങ്ങിയത്. 12 വര്‍ഷക്കാലം മലയാളം അവതാരികയായി ജോലി ചെയ്തു.

മികച്ച അവതാരക എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സരോജിനി പ്രശസ്തയായി. ശ്രീലങ്കയിലെ രാഷ്‌ട്രീയസാഹചര്യം മാറിയതോടെ 1983ല്‍ ജോലി വിടുകയും ശ്രീലങ്ക വിട്ട് നാട്ടിലെത്തുകയും ചെയ്തു. ഭര്‍ത്താവുമൊത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും ആണ്‍മക്കള്‍ രണ്ടുപേരും കുറച്ചുകാലം കൂടി അവിടെ തുടര്‍ന്നു.

പിന്നീട് അവരും ശ്രീലങ്ക വിട്ട് ന്യൂസിലന്റിലേക്കും അമേരിക്കയിലേക്കും കുടിയേറി. മകള്‍ കുടുംബവുമൊത്ത് കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കി. 1999ല്‍ ഭര്‍ത്താവ് ശിവലിംഗം മരിച്ചതോടെയാണ് സരോജിനി മകള്‍ക്കൊപ്പം കോയമ്പത്തൂരിലേക്ക് പോയത്. മക്കള്‍: ദാമോദരന്‍, ശ്രീധരന്‍, രോഹിണി.