
തിരുവനന്തപുരം : (കാറ്റഗറി നമ്പർ 535/2023) കേരള പബ്ലിക് സര്‍വിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി ജനുവരി 17 വരെ അപേക്ഷിക്കാം. ജില്ലാടിസ്ഥാനത്തിലാണ് നിയമനം. 14 ജില്ലകളിലുമുള്ള ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ശമ്പള നിരക്ക് 23,000-50,200 രൂപ. ഏതെങ്കിലുമൊരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. പി.എസ്.സി ടെസ്റ്റ് നടത്തി ഓരോ ജില്ലക്കും പ്രത്യേകം റാങ്ക്‍ലിസ്റ്റ് തയാറാക്കും.
യോഗ്യതകള്‍: ഏഴാം ക്ലാസ് പാസ്; ബിരുദമുള്ളവരാകരുത്. പ്രായപരിധി 18-36. 2.1.1987നും 1.1.2005നും മധ്യേ ജനിച്ചവരാകണം. നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം. യോഗ്യതയുള്ളവര്‍ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഡിസംബര്‍ 15ലെ അസാധാരണ ഗസറ്റിലും പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലുമുണ്ട്.


