
സര്‍ക്കാര്‍ ഓഫിസുകളുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി
സ്വന്തം ലെഖിക
അഞ്ചല്‍: വൈദ്യുതി ബില്‍ അടക്കാത്തതിനെത്തുടര്‍ന്ന് അഞ്ചലിലെ മൂന്ന് സര്‍ക്കാര്‍ ഓഫിസുകളുടെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി അധികൃതര്‍ വിച്ഛേദിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം തുക അടച്ചതിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയുണ്ടായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള ക്ഷീര വികസന ഓഫിസ്, കൃഷി അസി. ഡയറക്ടര്‍ ഓഫിസ്, സാമൂഹികനീതി വകുപ്പ് ഓഫിസ് എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല ഓഫിസുകളില്‍നിന്ന് വൈദ്യുതി ചാര്‍ജ് അടക്കുന്നതിനുള്ള ഫണ്ട് അലോട്ട്മെൻറ് ലഭിക്കാൻ കാലതാമസം വന്നതോടെയാണ് വൈദ്യുതി ബില്‍ അടക്കുന്നതിന് താമസിച്ചത്.
മുൻകാലങ്ങളിലും ഇത്തരത്തില്‍ ഫണ്ട് ലഭിക്കാൻ കാലതാമസം വരുമ്ബോള്‍ ഓഫിസ് ജീവനക്കാര്‍ സ്വന്തം നിലയില്‍ വൈദ്യുതി ബില്ലടക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ അതുണ്ടാകാത്തതാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണമായത്.