video
play-sharp-fill

സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയ കേസ് ; മുൻ തഹസില്‍ദാര്‍ക്ക് നാലുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും.

സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയ കേസ് ; മുൻ തഹസില്‍ദാര്‍ക്ക് നാലുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും.

Spread the love

 

തൊടുപുഴ: മുൻ തഹസില്‍ദാര്‍ക്ക് നാലുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇടുക്കി ജില്ലയിലെ ദേവികുളം തഹസില്‍ദാറായിരുന്ന രാമൻകുട്ടിയെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുനല്‍കിയ കേസിലാണ് ശിക്ഷ.

 

 

 

 

2001-02 കാലത്ത് ദേവികുളം തഹസില്‍ദാറായിരിക്കെ കണ്ണൻദേവൻ ഹില്‍സ് വില്ലേജില്‍പെട്ട സര്‍ക്കാര്‍ വക 36 സെന്‍റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരില്‍ പട്ടയം പതിച്ചുനല്‍കി സര്‍ക്കാറിന് നഷ്ടം വരുത്തിയെന്നാണ് കേസ്. ഇടുക്കി വിജിലൻസ് യൂനിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് രാമൻകുട്ടി.

 

 

 

 

ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി കെ.വി. ജോസഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടുക്കി വിജിലൻസ് മുൻ ഇൻസ്പെക്ടര്‍മാരായിരുന്ന വി. വിജയൻ, മുഹമ്മദ് കബീര്‍ റാവുത്തര്‍, എ.സി. ജോസഫ്, അലക്സ് എം. വര്‍ക്കി എന്നിവരാണ് അന്വേഷണം നടത്തിയത്. ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി പി.ടി. കൃഷ്ണൻകുട്ടി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് രാമൻകുട്ടി കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group