സർക്കാർ ഉറപ്പുനൽകിയ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ

Spread the love

കോട്ടയം : മെഡിക്കൽ കോളജ് അപകടത്തിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ.

സർക്കാർ ഉറപ്പുനൽകിയ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും വിശ്രുതൻ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്ന് നല്ലരീതിയിലുള്ള സപ്പോർട്ടാണ് കുടുംബത്തിനുള്ളത്. കുടുംബത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

അദ്ദേഹം അക്കാര്യങ്ങൾ ചെയ്തോളും. മന്ത്രി ഇവിടെ വരും. അപ്പോൾ നമ്മുടെ കാര്യവും പറയും. മന്ത്രി വാസവനും മെഡിക്കൽ കോളജ് സൂപ്രണ്ടും കളക്‌ടറും വന്നിരുന്നു. അവർ പറഞ്ഞ കാര്യങ്ങൾ വിശ്വാസത്തിലെടുക്കുകയാണ് –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്നും ഇനി ആർക്കും ഇത് സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മകന് മെഡിക്കൽ കോളജിൽ ജോലി നൽകുമെന്ന് പറഞ്ഞു.

മകളുടെ ചികിത്സയും സർക്കാർ ഏറ്റെടുത്തു. പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കുടുംബത്തെ സഹായിച്ചു എന്ന് വിശ്രുതൻ പറഞ്ഞു