
ചങ്ങനാശേരി:സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.
എൻ എസ് എസ് നിലപാടില്‍ മാറ്റമില്ല. ഈ സർക്കാർ നിലവില്‍ ആചാരങ്ങളില്‍ മാറ്റമില്ലാതെ കഴിഞ്ഞ 6 വർഷമായി മുന്നോട്ടു പോകുന്നു.കേന്ദ്രസർക്കാർ ഇപ്പോഴാണ് ഈ കേസില്‍ വന്നത്. കേന്ദ്രം കേസില്‍ എങ്ങിനെയാണ് ഇടപെടാൻ പോകുന്നതെന്ന കാര്യത്തില്‍ ഒരു ധാരണയും ഇല്ല. സംസ്ഥാന സർക്കാർ ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടി ജനങ്ങളുടെ വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനഃ സംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. അഭിഭാഷകനായ കെ പരമേശ്വറിനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ക്കുകയായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നിലപാടെടുത്തു.



