
പാലക്കാട്: ആരോപണങ്ങള്‍ ഉയരുകയും ബിജെപിയും ഡിവൈഎഫ്‌ഐയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സർക്കാർ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാതല പട്ടയമേളയില്‍ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും സിപിഎം എംഎല്‍എ കെ.ശാന്തകുമാരിക്കും ഒപ്പമാണു രാഹുല്‍ പങ്കെടുത്തത്.
ചടങ്ങ് മന്ത്രി കെ.രാജൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവർക്കും ഭൂമിയെന്നത് ഉമ്മൻ ചാണ്ടിയുടെ സ്വപ്നമായിരുന്നെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ തുടർച്ചയായാണു പിണറായി വിജയൻ സർക്കാർ ഇത്തരം പദ്ധതികള്‍ നടപ്പാക്കിവരുന്നത്. പട്ടയം വാങ്ങാനെത്തിയവർക്കൊപ്പം ഫോട്ടോ എടുത്താണു രാഹുല്‍ മടങ്ങിയത്. രാഹുലിനെ മണ്ഡലത്തില്‍ കാലുകുത്താൻ അനുവദിക്കില്ലെന്നു നേരത്തേ ഡിവൈഎഫ്‌ഐയും ബിജെപിയും പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണങ്ങള്‍ക്കു ശേഷം ആദ്യമായി പിരായിരി പഞ്ചായത്തില്‍ പൊതുപരിപാടിക്കെത്തിയ രാഹുലിനെ തടയാൻ ഡിവൈഎഫ്‌ഐ, ബിജെപി പ്രവർത്തകർ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടു ബിജെപിക്കാരിയായ പാലക്കാട് നഗരസഭാധ്യക്ഷയും സിപിഎമ്മുകാരനായ കണ്ണാടി പഞ്ചായത്ത് പ്രസിഡന്റും രാഹുലിനൊപ്പം വേദി പങ്കിട്ടു.




