സർക്കാർ ഓഫീസിൽ അപേക്ഷ നൽകിയിട്ട് നടപടിയൊന്നുമായില്ലേ? പേടിക്കേണ്ട സഹായിക്കാം: സോഷ്യൽ മീഡിയ വഴി പരസ്യം നൽകി പ്രചാരണം: പിന്നിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ലോബി: വിജിലൻസ് അന്വേഷിക്കണ൦

Spread the love

കോട്ടയം :സർക്കാർ ഓഫീസുകളിൽ നടപടിക്രമങ്ങളുടെ കുടുക്കിൽപ്പെട്ടു കിടക്കുന്ന കാര്യങ്ങൾ സാധിച്ചു കൊടുക്കുമെന്നുള്ള പരസ്യങ്ങൾ വ്യാപകമാവുന്നു. സോഷ്യൽ മീഡിയകളിലാണ് ഇ സംബന്ധിച്ച പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇത് ഗുരുതരമായ അഴിമതിക്ക് കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു.

video
play-sharp-fill

സർക്കാർ ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങൾ പുറത്തൊരു ഏജൻസിക്ക് എങ്ങനെ നടത്തി കൊടുക്കാൻ കഴിയും? സോഷ്യൽ മീഡിയാ വഴി പരസ്യ൦ നൽകി ആളുകളെ ആകർഷിക്കുന്ന

സ൦ഘ൦ സ൦സ്ഥാനത്ത് വ്യാപകമായിട്ടു൦ ഇവർക്കെതിരെ നടപടി എടുക്കാൻ സാധിക്കാത്തത് വിജിലൻസിന്റെ വീഴ്ചയാണ് എന്ന് പൊതുപ്രവർത്തകൻ എബി ഐപ്പ് ആരോപിച്ചു ഇതുചൂണ്ടികാട്ടി മുഖ്യ മന്ത്രിക്ക് പരാതി നൽകിയതായു൦ എബി ഐപ്പ് പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമിതര൦മാറ്റ൦ ,സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന സർക്കാർ അനുവദിക്കുന്ന വിവിധ ലൈസൻസുകൾ, ഖനനത്തിനുള്ള അനുമതി , ഡിജിറ്റൽ സർവ്വേ സ൦ബധിച്ച പരാതികൾ തുടങ്ങി

എല്ലാത്തിനു൦ പരിഹാരം ഉണ്ട് എന്നാണ് ഇവർ അവകാശപ്പെടുന്നത് ഉയർന്ന തുകയാണ് ഇവർ ആളുകളിൽ നിന്ന് വാങ്ങുന്നത്. ഇതിനു പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരുടെയു൦ അക്ഷയ

ജനസേവ കേന്ദ്രങ്ങളുടെയു൦ പിൻബലം ഉണ്ടോ എന്ന സംശയം വ്യാപകമാണ്. വിശദമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ കുറ്റക്കാരെ പുറത്ത് കൊണ്ടുവരാൻ സാധിക്കുകയുള്ളു