video
play-sharp-fill
നിയമന തട്ടിപ്പില്‍ പുറത്തു വന്ന ശബ്ദം മിമിക്രിക്കാരുടേതല്ല ; 15 ലക്ഷം രൂപയാണ്  ജോലിക്കായി സരിത ആവശ്യപ്പെടുന്നത് ; തട്ടിപ്പിന് കൂട്ട് നിൽക്കാൻ അമ്മയും മകളോടൊപ്പം ; കുടപിടിക്കാൻ സി പി എം നേതാക്കളും

നിയമന തട്ടിപ്പില്‍ പുറത്തു വന്ന ശബ്ദം മിമിക്രിക്കാരുടേതല്ല ; 15 ലക്ഷം രൂപയാണ് ജോലിക്കായി സരിത ആവശ്യപ്പെടുന്നത് ; തട്ടിപ്പിന് കൂട്ട് നിൽക്കാൻ അമ്മയും മകളോടൊപ്പം ; കുടപിടിക്കാൻ സി പി എം നേതാക്കളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമന തട്ടിപ്പില്‍ സരിതയുടേത് എന്ന നിലയിൽ പുറത്ത് വന്ന ശബ്ദം വ്യാജമല്ലെന്ന് സൂചന. ഇതോടെ നിയമന തട്ടിപ്പ് കേസിലും സോളര്‍ നായിക സരിത എസ്.നായര്‍ക്ക് കുരുക്ക് മുറുകും.

‘ഏതെല്ലാം തെളിവ് ഞാന്‍ എടുത്തു എന്നു സരിതയ്ക്കറിയാം. അത് മുന്‍കൂട്ടി കണ്ടാണ് ശബ്ദരേഖ വ്യാജമാണെന്ന പ്രതികരണം നടത്തിയത്. അതു കാര്യമാക്കുന്നില്ല. ശബ്ദരേഖ രണ്ടാഴ്ച മുന്‍പ് പൊലീസിനു കൊടുത്തിരുന്നു. കെട്ടിച്ചമച്ചതാണെങ്കില്‍ ശബ്ദം പൊലീസിനു കൊടുക്കേണ്ട കാര്യമില്ലല്ലോ ഈ ചോദ്യമാണ് നിയമന തട്ടിപ്പിനെ പുതിയ തലത്തില്‍ എത്തിക്കുന്നത്.’ നിയമന തട്ടിപ്പില്‍ പുറത്തു വന്ന ശബ്ദം മിമിക്രകാരുടേതാണെന്ന വാദത്തോട് പരാതിക്കാരൻ അരുണിന്റെ പ്രതികരണമാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ സരിതയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ പരാതി നല്‍കും. മുപ്പതോളം പേര്‍ തട്ടിപ്പിനിരയായതായി തനിക്ക് അറിയാമെന്നും അരുണ്‍ പറഞ്ഞു. പലരും 10 ലക്ഷത്തോളം രൂപ സരിതയ്ക്കു നല്‍കിയിട്ടുണ്ട്.

വരുംദിവസങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ പാര്‍ട്ടി നേതാക്കളുടെ പേരുകളടക്കം പുറത്ത് വിടുമെന്ന് തട്ടിപ്പിനിരയായ അരുണ്‍ പറയുന്നു. സി പി എം നേതാക്കൾക്കും സംഭവത്തിൽ സുപ്രധാന പങ്കുണ്ട് എന്നാണ് ആരോപണം.

മകളുടെ തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കാൻ അമ്മയും ഉണ്ടെന്നാണ് പുതിയ വിവരം. ‘മലയിന്‍കീഴിലെ ഇന്ദീവരമെന്ന വീട്ടില്‍പോയി സരിതയുടെ അമ്മയെ കണ്ടു. അതിനു രണ്ടു ദിവസം മുന്‍പ് സരിതയുടെ അമ്മ വിളിച്ചിരുന്നു. എന്റെ മകള്‍ക്കു തെറ്റുപറ്റി. നിങ്ങള്‍ക്കു നഷ്ടപ്പെട്ട കാശു തിരിച്ചു തരാം എന്നു പറഞ്ഞ് നിരന്തരം വിളിച്ചു. എനിക്കു സംശയം തോന്നി സുഹൃത്തുക്കളുമായി പോയി എന്നെ വിളിച്ചോ എന്നു ചോദിച്ചു. അവര്‍ സമ്മതിച്ചു. അതിന്റെ റെക്കോര്‍ഡ് ഉണ്ട്.’ അരുണ്‍ പറയുന്നു.

മന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞ് വിളിച്ചത് സരിതാ നായരായിരുന്നു. ഈ ശബ്ദം തിരിച്ചറിഞ്ഞതാണ് നിര്‍ണ്ണായകമായതെന്നും തട്ടിപ്പിന് ഇരയായ പരാതിക്കാരന്‍ വ്യക്തമാക്കുന്നു. ഇടപാടില്‍ സംശയം തോന്നിയിരുന്നു. അതുകൊണ്ടാണ് തന്ത്രപരമായി തെളിവ് ശേഖരണം നടത്തിയത്. അത് നിര്‍ണ്ണായകമായെന്നും അരുണ്‍ പറുന്നു.ഇതിനൊപ്പം അരുണിനെ കേസില്‍ കുടുക്കാനും നീക്കം സജീവമാണ്.

കുന്നത്തുകാലിലെ സിപിഐ നേതാവും കേസിലെ ഒന്നാം പ്രതിയുമായ രതീഷ് ജോലി ശരിയാക്കി തരാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച്‌ ജോലി ശരിയായെന്നു പറഞ്ഞു. എന്റെ കയ്യില്‍നിന്ന് 11 ലക്ഷംരൂപയാണ് വാങ്ങിയത്. അഭിമുഖത്തിനുള്ള കാര്‍ഡും അപ്പോയിൻമെന്റ് ലെറ്ററും കൊണ്ടുവന്നു കാണിച്ചശേഷം ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യമായി കൊടുക്കാനെന്നു പറഞ്ഞാണ് തുക വാങ്ങിയത്. ഒരു ലക്ഷം രൂപ സരിത ആവശ്യപ്പെട്ടു. 49,000 രൂപവച്ച്‌ 2 തവണയായി ഇട്ടു കൊടുത്തു. തിരുനെല്‍വേലി ബ്രാഞ്ചിലെ അക്കൗണ്ടിലാണ് ഇട്ടത്. അക്കൗണ്ടില്‍ പൈസ ഇല്ലാത്തതിനാല്‍ ഡെപ്പോസിറ്റ് മെഷിനിലൂടെയാണ് സരിതയ്ക്കു പൈസ ഇട്ടുകൊടുത്തത്.

എടിഎമ്മില്‍ ക്യാമറ ഉണ്ട്, ഇടപാടിന്റെ റസീപ്റ്റ് കയ്യില്‍ ഉണ്ട്. ഇതിലൂടെ ആരാണ് സരിതയുടെ അക്കൗണ്ടിലേക്കു പണം ഡെപ്പോസിറ്റു ചെയ്തതെന്ന് അറിയാന്‍ കഴിയും. കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സരിത 50,000 രൂപ എന്റെ അക്കൗണ്ടിലേക്ക് ഇട്ടുതന്നിട്ടുണ്ട്. അതിനും തെളിവുണ്ട്-്‌അരുണ്‍ പറയുന്നു.

പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും അരുണും സരിതയും തമ്മിലുള്ള ശബ്ദരേഖയില്‍ പറഞ്ഞിരുന്നു. നാലുമാസം മുൻപാണ് തൊഴില്‍ത്തട്ടിപ്പ് കേസില്‍ സരിതക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കുന്നത്. പരാതിക്കാര്‍ മൊഴിയും ശബ്ദരേഖയും പൊലീസിന് കൈമാറിയിട്ടുണ്ട്.