
കണ്ണൂർ : നടൻ കുഞ്ചാക്കോ ബോബന് എതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിൻ ശശി. ജയിലിനേക്കാള്‍ നല്ല ഭക്ഷണം സ്കൂളുകളില്‍ നല്‍കണമെന്ന നടൻ കുഞ്ഞാക്കോ ബോബന്‍റെ പ്രസ്താവനയ്ക്കെതിരെയാണ് വിമര്‍ശനം. തന്റെ ഫേസ്ബുക്ക് കുറിപ്പലൂടെയാണ് നേതാവ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ ജീവിക്കുന്നത് ഉമ്മൻചാണ്ടി ഭരണത്തിന്‍റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിൻ ശശി ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോള്‍ സ്കൂളുകളില്‍ ബിരിയാണിയും ഫ്രൈഡ് റൈസുമാണെന്നും സരിൻ ശശി കുറിപ്പില്‍ പറയുന്നു. ഉമ്മൻചാണ്ടിയുടെ ഭരണത്തിലെ ഹാങ്ങോവറില്‍ നിന്ന് പുറത്തേക്ക് വന്ന് ഈ നാടൊക്കെ ഒന്ന് കാണു എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ഇങ്ങനെ :-

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയിലിലേക്കാള്‍ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് എന്ന് കഴിഞ്ഞ ദിവസം സിനിമ താരം കുഞ്ചാക്കോ ബോബൻ. മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് …..
ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ.
ഇപ്പോള്‍ സ്കൂളില്‍ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് ….
നിങ്ങളാ ഹാങ്ങോവറില്‍ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ …..
കുഞ്ചാക്കോ ബോബൻ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സർക്കാർ സ്കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുഞ്ഞാക്കോ ബോബനൊപ്പം താനും വരാമെന്നും കുട്ടികള്‍ക്ക് സന്തോഷമാവുമെന്നും കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.