video
play-sharp-fill
പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച്, മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി സരിൻ ; മടക്കം ഫോട്ടോ തൊട്ട് വന്ദിച്ച ശേഷം

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച്, മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി സരിൻ ; മടക്കം ഫോട്ടോ തൊട്ട് വന്ദിച്ച ശേഷം

കോട്ടയം : പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി. സരിന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പി. സരിന്‍ കോട്ടയത്ത് എത്തിയത്.

ഞാന്‍ ചെയ്യുന്ന രാഷ്ട്രീയത്തിലെ ശരികള്‍ എന്നെ ഏതൊക്കെ വഴിയാണോ നടത്തിക്കുന്നത്. ആ വഴിയിലെ ശരികള്‍ ഞാന്‍ പിന്തുടരും. പോകേണ്ട ഇടങ്ങള്‍ ഏതാണ് എന്നതു തീരുമാനിക്കേണ്ടതും ചെയ്യേണ്ടതും പ്രവര്‍ത്തിക്കേണ്ടതും എല്ലാം ബോധ്യത്തോടെ തന്നെയാണ് ചെയ്യുന്നതെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് തൃശൂരിലെത്തി കെ കരുണാകരന്റെ സ്മൃതി മണ്ഡപവും സരിന്‍ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന സരിന്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി വിട്ടത്. പിന്നാലെ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് സരിൻ പാലക്കാടേക്ക് മടങ്ങിയത്.