സാരി ഉടുത്തു വരണമെന്ന് പറഞ്ഞു വീട്ടിലെത്തിയപ്പോൾ ബെഡ്‌റൂമിലേക്ക് ക്ഷണിച്ചു, ചതി മനസ്സിലായപ്പോൾ ഓടി രക്ഷപ്പെട്ടു : നടി ശാലു ശ്യാമു

സാരി ഉടുത്തു വരണമെന്ന് പറഞ്ഞു വീട്ടിലെത്തിയപ്പോൾ ബെഡ്‌റൂമിലേക്ക് ക്ഷണിച്ചു, ചതി മനസ്സിലായപ്പോൾ ഓടി രക്ഷപ്പെട്ടു : നടി ശാലു ശ്യാമു

സ്വന്തം ലേഖിക

ചെന്നൈ: വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ശാലു ശ്യാമു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശാലു ശ്യാമു അഭിമുഖത്തിൽ പറയുന്നത്. എന്നാൽ ആരോപണത്തിൽ പേര് വെളിപ്പെടുത്താൻ നടി തയ്യാറായില്ല.ഓഫീസല്ല, മറ്റൊരിടമാണെന്നും, ചിത്രത്തിൻറെ ഓഡിഷന് സാരിയുടുത്ത് വരാൻ എന്നോട് പറഞ്ഞിരുന്നു. അഡ്രസും പറഞ്ഞുതന്നു. സിനിമയിൽ നല്ലൊരു കഥാപാത്രം കിട്ടണമെന്ന ആഗ്രഹത്തിൽ അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് അങ്ങോട്ട് പോകാൻ ഇറങ്ങിയത്. എന്നാൽ അവിടെ എത്തിയപ്പോൾ അത് അയാളുടെ വീടാണെന്ന് മനസിലായി. അവിടെ കുടുംബ ഫോട്ടോയെല്ലാം ഉണ്ടായിരുന്നു. വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാവരും പുറത്തുപോയെന്നും പറഞ്ഞു.ജ്യൂസ് കൊണ്ടുവന്ന് തന്നു. സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു കൂടുതലും അയാൾ സംസാരിച്ചുകൊണ്ടിരുന്നത്. ഇത് കേട്ട് ഞാൻ വിയർക്കാൻ തുടങ്ങി. പിന്നീട് റൂമിൽ എസിയുണ്ടെന്നും അങ്ങോട്ടിരിക്കാമെന്നും അയാൾ പറഞ്ഞു. ചതി മനസിലായപ്പോൾ ഞാൻ വീട്ടിൽ നിന്ന് വിളിക്കുന്നതായി പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.ഇതിനിടെ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചതിനെ കുറിച്ചും അവർ അഭിമുഖത്തിൽ പറഞ്ഞു. ഒരാൾക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു അത്. വീഡിയോക്കെതിരെ വളരെ മോശമായ ഭാഷയിൽ സൈബർ ആക്രമണവുമുണ്ടായി. എന്നാൽ ആ വീഡിയോ ലീക്കായെന്ന് എങ്ങനെ പറയാൻ പറ്റുമെന്നും അത് ഞാൻ തന്നെ ചെയ്ത വീഡിയോ ആണെന്നും അവർ പറഞ്ഞു. അതൊരു പ്രത്യേക ഡാൻസ് ഫോമാണെന്നും അത് അവർ വ്യക്തമാക്കി. വിഡിയോ പ്രചരിക്കുന്നത് ഭാവി ജീവിതത്തെ ബാധിക്കുമെന്ന ഭയമുണ്ടെന്നും ശാലു പറയുന്നു.തമിഴ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന നടിയാണ് ശാലു.മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ ശാലു അഭിനയിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ, നയൻതാര എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.