സാരിയെയും പണത്തെയും ചൊല്ലി തര്‍ക്കം; പ്രതി ശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

Spread the love

ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രതി ശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു.ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്‌രി ചൗക്കിന് സമീപമായിരുന്നു സംഭവം.

video
play-sharp-fill

ശനിയാഴ്ച രാത്രി വിവാഹം നടക്കാന്‍ ഒരുമണിക്കൂര്‍ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം. സാജന്‍ ബരെയ്യ എന്ന യുവാവാണ് ലിവ് ഇന്‍ പങ്കാളി കൂടിയായ സോണി ഹിമ്മത് റാത്തോഡിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഒന്നരക്കൊല്ലമായി സാജനും സോണിയും ഒരുമിച്ചായിരുന്നു താമസം. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും വിവാഹത്തോടനുബന്ധിച്ചുള്ള ഭൂരിഭാഗം ചടങ്ങുകളും പൂര്‍ത്തീകരിച്ചിരുന്നതായും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം നടക്കാന്‍ ഒരുമണിക്കൂര്‍ അവശേഷിക്കേ സാജനും സോണിയും തമ്മില്‍ സാരിയെയും പണത്തെയും ചൊല്ലി തര്‍ക്കമുണ്ടാവുകയായിരുന്നു. പിന്നാലെ സാജന്‍ ഇരുമ്ബ് പൈപ്പ് കൊണ്ട് സോണിയെ അടിക്കുകയായിരുന്നു.

തല പിടിച്ച്‌ ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. സോണി തല്‍ക്ഷണം മരിച്ചെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം സാജന്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചി നടത്തിവരികയാണ്.