video
play-sharp-fill

ശ്രദ്ധ വാല്‍ക്കറുടെ  കൊലപതാകം  നിർണ്ണയകമായ ശബ്ദരേഖ പൊലീസിന് ലഭിച്ചു; കേസില്‍ അറസ്റ്റിലായ അഫ്താബിന്  കസ്റ്റഡിയിൽ തുടരുന്നു

ശ്രദ്ധ വാല്‍ക്കറുടെ കൊലപതാകം നിർണ്ണയകമായ ശബ്ദരേഖ പൊലീസിന് ലഭിച്ചു; കേസില്‍ അറസ്റ്റിലായ അഫ്താബിന് കസ്റ്റഡിയിൽ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കറുടെ കൊലപതാകത്തിൽ നിർണ്ണയകമായ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി അഫ്താബ് പൂനെവാല, കൊല്ലപ്പെട്ട ഗേള്‍ഫ്രണ്ട് ശ്രദ്ധ വാല്‍ക്കറുമായി വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഡല്‍ഹി പൊലീസിന് ലഭിച്ചത്.

ക്രൂരമായ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 28 കാരനായ അഫ്താബ്, 26 കാരിയായ ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് 300 ലിറ്ററിന്റെ ഫ്രിഡ്ജില്‍ ആഴ്ചകളോളം തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റൗളിയിലെ വസതിയില്‍ സൂക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പല ദിവസങ്ങളിലായി സമീപത്തെ വനപ്രദേശങ്ങളില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചെന്നുമാണ് പൊലീസ് കണ്ടെത്തിയത്. അതിനിടെ കേസിലെ മുഖ്യ പ്രതി അഫ്താബിന്റെ ശബ്ദസാമ്പിള്‍ സിബിഐയുടെ ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കും. ഇതിനായി അഫ്താബ് പൂനെവാലയെ സിബിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു.

കേസില്‍ അറസ്റ്റിലായ അഫ്താബിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അഫ്താബ് നവംബര്‍ 26 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അഫ്താബിനെ കോടതിയില്‍ ഹാജരാക്കിയത്.