video

00:00

ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ ആത്മഹത്യ ചെയ്തെന്ന് സോഷ്യൽ മീഡിയ; ഇല്ലെന്ന് അധികൃതർ: യാഥാർഥ്യം ഇങ്ങനെ

ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ ആത്മഹത്യ ചെയ്തെന്ന് സോഷ്യൽ മീഡിയ; ഇല്ലെന്ന് അധികൃതർ: യാഥാർഥ്യം ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കാമുകനൊപ്പം പോവാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചിട്ടില്ല. കഴിഞ്ഞ ദിവങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്ന വാർത്തയാണ് ഇത്. വ്യാജവാർത്തയാണ് വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്നതെന്നാണ് വാസ്തവം. എന്നാൽ ശരണ്യയുടെ കാമുകന്റെ തൂങ്ങി മരിച്ചെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

അതേസമയം സംഭവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ കേസിൽ പ്രതിയായ ശരണ്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനാണ് വിളിപ്പച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴും കാമുകന്റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകൾ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു. ശരണ്യ വാരം സ്വദേശിയായ കാമുകനുമായി നടത്തിയ ഓൺലൈൻ ചാറ്റുകളിൽ നിന്നാണ് പ്രണയബന്ധത്തെകുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group