‘ഇനിയും ട്രക്കിങിന് പോകും; ചൂട് അവസാനിച്ചതിന് ശേഷം യാത്ര പോകാനാണ് പ്ലാൻ’; നാദാപുരത്തെ വീട്ടിലെത്തി ശരണ്യ

Spread the love

കോഴിക്കോട്: കുടകിലെ തടിയൻ്റമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ സുരക്ഷിതയായി നാദാപുരത്തെ വീട്ടിലെത്തി.

video
play-sharp-fill

മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ മാതാപിതാക്കളെ തിരികെ കണ്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്കും പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി അറിയിച്ചു.

വഴിതെറ്റിയെന്ന് മനസ്സിലായ നിമിഷം തന്നെ തിരിച്ചു കയറാൻ ശ്രമിക്കാത്തത് വലിയ അബദ്ധമായെന്ന് ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. കാട്ടിലെ അരുവിയില്‍ നിന്നുള്ള വെള്ളം കുടിച്ചാണ് ദാഹം തീർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യമൃഗങ്ങളുടെ സാന്നിധ്യം ഭയപ്പെടുത്തിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ പിടിച്ചുനില്‍ക്കുകയായിരുന്നു. ഈ അനുഭവം ട്രക്കിങ്ങിനോടുള്ള താല്‍പ്പര്യം കുറച്ചിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കി.

വേനല്‍ച്ചൂട് അവസാനിച്ചതിന് ശേഷം വീണ്ടും പുതിയ യാത്രകള്‍ പോകാനാണ് പ്ലാൻ.