video
play-sharp-fill
സനു മോഹന് തമിഴ്‌നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ടെന്ന് സൂചനകള്‍; ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് ധാരണ ലഭിച്ചതായി അന്വേഷണ സംഘം; തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഊര്‍ജിത തിരച്ചില്‍

സനു മോഹന് തമിഴ്‌നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ടെന്ന് സൂചനകള്‍; ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് ധാരണ ലഭിച്ചതായി അന്വേഷണ സംഘം; തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഊര്‍ജിത തിരച്ചില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: എറണാകുളത്തെ മുട്ടാര്‍പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവ്. വൈഗയുടെ പിതാവ് സനു മോഹന് തമിഴ്നാട്ടില്‍ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സനുവിനായി ഊര്‍ജിത തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സനു മോഹന്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് ഏകദേശം സൂചന ലഭിച്ചതിനാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും അന്വേഷണ പരിധിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സനു മോഹനെതിരെ കോടികളുടെ സാമ്ബത്തിക തട്ടിപ്പു കേസുണ്ടെന്ന് ഇതിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ 11.5 കോടി രൂപയുമായാണ് അഞ്ചു വര്‍ഷം മുന്‍പ് പുണെയില്‍നിന്നു മുങ്ങിയതെന്ന് മഹാരാഷ്ട്ര പൊലീസ് പറയുന്നത്.

ഇയാള്‍ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചതോടെ വൈഗയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാര്‍ച്ച് 21-ന് രാത്രി ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി മകളോടൊപ്പം കാറില്‍ പുറപ്പെട്ടതാണ് സനു മോഹന്‍. പിറ്റേന്ന് മകള്‍ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയെങ്കിലും സനുവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

സനുവിന്റെ വാഹനം കേരള അതിര്‍ത്തി കടന്നു പോയെങ്കിലും വാഹനത്തില്‍ ഇയാള്‍ ഉണ്ടെന്നു ഉറപ്പു വരുത്തുന്നതിനോ എവിടേയ്ക്കു പോയെന്നോ കണ്ടെത്താന്‍ പൊലീസിനു സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇയാള്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നത്.

Tags :