video
play-sharp-fill

സന്തോഷ് ട്രോഫി ഫൈനൽ ; കേരളത്തെ തകര്‍ത്ത് ബംഗാളിന് കിരീടം ; 33 സന്തോഷ് ട്രോഫി കീരീടങ്ങള്‍ സ്വന്തം പേരിലെഴുതി ബംഗാള്‍

സന്തോഷ് ട്രോഫി ഫൈനൽ ; കേരളത്തെ തകര്‍ത്ത് ബംഗാളിന് കിരീടം ; 33 സന്തോഷ് ട്രോഫി കീരീടങ്ങള്‍ സ്വന്തം പേരിലെഴുതി ബംഗാള്‍

Spread the love

ഹൈദരബാദ്: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തെ തകര്‍ത്ത് ബംഗാളിന് കിരീടം. കളിയുടെ അധിക സമയത്ത് നേടിയ ഗോളിലാണ് ബംഗാളിന്റെ വിജയം. റോബി ഹന്‍സ്ദയാണ് ബംഗാളിനായി ഗോള്‍ നേടിയത്. ഇതോടെ 33 സന്തോഷ് ട്രോഫി കീരീടങ്ങള്‍ ബംഗാള്‍ സ്വന്തം പേരിലെഴുതി.

ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ അവസാന സമയത്തായിരുന്നു ബംഗാള്‍ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ബംഗാളിന്റെ മുന്നേറ്റങ്ങളില്‍ കേരളം വിറയ്ക്കുകയായിരുന്നു. ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നെങ്കിലും അവസാനം മത്സരം ബംഗാള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി.

58-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 62-ാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. 83-ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ കോര്‍ണര്‍ കിക്ക് കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി. അധികമായി അനുവദിച്ച ആറ് മിനിറ്റിലായിരുന്നു വിജയഗോള്‍. 94-ാം മിനിറ്റില്‍ പോയ്ന്റ് ബ്ലാങ്ക് റേഞ്ചില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ആ ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാളിന് 33ാം കിരീടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30ാം മിനിറ്റില്‍ ബംഗാളിന്റെ കോര്‍ണര്‍ കിക്ക് കേരളത്തിന്റെ ഗോള്‍കീപ്പര്‍ രക്ഷിച്ചു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. മുഹമ്മദ് മുഷ്റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ വിജയഗോള്‍. ഗോള്‍ നേടിയതിന് പിന്നാലെ ശ്രദ്ധയോടെ കളിച്ച കേരളതാരങ്ങള്‍ വിജയം തങ്ങളുടെ വരുതിയില്‍ നിര്‍ത്തി.