
സംവിധായകൻ സന്തോഷ് ശിവന്റെയും ബാഹുബലി സിനിമയുടെ നിർമ്മാതാവിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമിച്ചതായി പരാതി: അന്വേഷണം ഊർജ്ജിതമാക്കി സൈബർ ക്രൈം പോലീസ്
തിരുവനന്തപുരം: സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവനും, ബാഹുബലി എന്ന സിനിമയുടെ നിർമാതാവായ ഷോബു യർലഗഡ്ഡയും, സന്തോഷ് ശിവൻ്റെ അസിസ്റ്റൻ്റിൻ്റെയും സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. തുടർന്ന് പണം തട്ടുകയാണ് പ്രതികളുടെ ലക്ഷ്യം.
തമിഴ്‌നാട് പോലീസിൻ്റെ സൈബർ ക്രൈം വിങ്ങിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലും ഇത് സംബന്ധിച്ച പരാതികൾ വന്നിട്ടുണ്ട്. പരാതിയെ തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
സന്തോഷ് ശിവൻ തൻ്റെ ഇൻസ്റ്റാഗ്രാം ഹാക്ക് ചെയ്യപ്പെട്ട വിവരം വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. വൈകാതെ വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അദേഹം അറിയിച്ചു. തൻ്റെ പേരിൽ വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും സന്തോഷ് ശിവൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തൻറെ വാട്‌സ്ആപ്പ് കമ്പനി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0