video
play-sharp-fill

Monday, May 19, 2025
Homeflashസന്തോഷ് ട്രോഫി ഫുട്‌ബോൾ ; കേരള ടീമിനെ ഇനി ഗോൾകീപ്പർ വി. മിഥുൻ നയിക്കും

സന്തോഷ് ട്രോഫി ഫുട്‌ബോൾ ; കേരള ടീമിനെ ഇനി ഗോൾകീപ്പർ വി. മിഥുൻ നയിക്കും

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങളിലേക്കുള്ള ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ബിനോ ജോർജാണ് ടീമിന്റെ മുഖ്യപരിശീലകനാകുക.

ടീമിനെ ഗോൾകീപ്പർ വി.മിഥുൻ ഇനി നയിക്കും. കഴിഞ്ഞ നാലു സീസണായി കേരള ടീമിൽ അംഗമാണ് മിഥുൻ. ടീമിലെ ഏറ്റവും മുതിർന്ന താരം കൂടിയാണ് മിഥുൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീം: ഗോൾകീപ്പർമാർ: വി.മിഥുൻ, സച്ചിൻ സരേഷ് (അണ്ടർ 21), ഡിഫൻഡർമാർ: അജിൻ ടോം (അണ്ടർ 21), അലക്‌സ് സജി (അണ്ടർ 21), റോഷൻ വി.ജിജി (അണ്ടർ 21), ശ്രീരാഗ്.വി.ജി, വിബിൻ തോമസ്, സഞ്ജു.ജി, ജിഷ്ണു ബാലകൃഷ്ണൻ, മിഡ്ഫീൽഡർമാർ: ഋഷിദത്ത് (അണ്ടർ 21), ജിജോ ജോസഫ്, റിഷാദ്, അഖിൽ, ഫോർവേഡ്: വിഷ്ണു (അണ്ടർ 21), എമിൽ ബെന്നി (അണ്ടർ 21), ലിയോൺ അഗസ്റ്റിൻ, താഹിർ സമൻ, ഷിഹാദ് നെല്ലിപ്പറമ്ബൻ, മൗസൂഫ് നിസാൻ എന്നിവരാണ് ഗ്രൂപ്പിലുള്ളത്.

മുഖ്യ പരിശീലകൻ: ബിനോ ജോർജ്, സഹപരിശീലകൻ: ടി.ജി.പുരഷോത്തമൻ, ഗോൾകീപ്പിങ് കോച്ച്: സജി ജോയ്, മാനേജർ: ഡോ.റെജിനോൾഡ് വർഗീസ്, ഫിസിയോ: മുഹമ്മദ് ജസീൽ.

ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ ആന്ധ്ര, തമിഴ്‌നാട് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം. നവംബർ അഞ്ചിന് ആന്ധ്രയ്‌ക്കെതിരേയാണ് ആദ്യ മത്സരം. ഒൻപതിന് തമിഴ്‌നാടിനെ നേരിടും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments