
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയുടെ ബാങ്ക് ബാലൻസ് വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
തിയേറ്ററില്‍ സിനിമ കാണാനെത്തിയ സന്തോഷ് വർക്കി യൂട്യൂബേഴസിന്റെ ചോദ്യത്തിന് മറുപടിയായാണ് തന്റെ മൊബൈലിലൂടെ അക്കൗണ്ടിലുള്ള തുക പരസ്യമാക്കിയത്.
അഞ്ചര ലക്ഷത്തിലേറെയാണ് സന്തോഷ് വർക്കിയുടെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ഈ തുക കണ്ട് അമ്പരന്ന വ്ളോഗർമാരോട് വളരെ ലാഘവത്തോടെയായിരുന്നു സന്തോഷിന്റെ പ്രതികരണം. ‘ഇതൊക്കെ എനിക്ക് വളരെ ചെറിയ തുകയാണ്. യഥാർത്ഥ ബാങ്ക് ബാലൻസ് ഇതല്ല. വെറുതെ ചെലവാക്കാൻ വേണ്ടി അക്കൗണ്ടില്‍ ഇട്ടിരിക്കുന്ന തുകയാണിത്,’ സന്തോഷ് വർക്കി വീഡിയോയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഹൻലാല്‍ ചിത്രം ‘ആറാട്ടി’ന്റെ റിവ്യൂവിലൂടെ വൈറലായ സന്തോഷ് വർക്കി, പിന്നീട് കൊച്ചിയിലെ തിയറ്ററുകളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുകയായിരുന്നു. റിവ്യൂകളില്‍ നിന്ന് അഭിനയരംഗത്തേക്കും അദ്ദേഹം ചുവടുവച്ചു. മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിലൂടെയാണ് സന്തോഷ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്.



