ഒഡീഷയെ തകര്‍ത്ത് കേരളം; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം; ജയിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

Spread the love

ദിബ്രുഗർ: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം.

video
play-sharp-fill

ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒഡീഷയെ തോല്‍പിച്ചത്. മുന്നേറ്റ താരം ഷിജിനാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
ആസാമിലെ ദിബ്രുഗറിലെ ഡാകുഖാന ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തടക്കത്തില്‍ ഒഡീഷയാണ് മുന്നിട്ട് നിന്നത് എന്നാലും ഒഡീഷ പ്രതിരോധ നിര താരത്തിന്റെ പിഴവ് മുതലെടുത്ത് ആദ്യ പകുതിയില്‍ ഷിജിൻ കേരളത്തിനെ മുന്നിലെത്തിച്ചു. 22ാം മിനിറ്റില്‍ ഒഡീഷ താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത് രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നാണ് ഷിജിൻ പന്ത് വലയിലെത്തിച്ചത്. പിന്നീട് പല തവണ ഒഡീഷ മുന്നേറ്റങ്ങള്‍ കേരളത്തിൻ്റെ ബോക്സിലേക്കെത്തിയെങ്കിലും ഗോള്‍ മടക്കാനായില്ല.