നമ്മുക്ക് പഴയ സിനിമകൾ കാണാം; മാറ്റിനിയും ഫസ്റ്റ്ഷോയും ഉണ്ടാകും; പഴമ ഒട്ടും ചോരാതെ ചെങ്ങന്നൂർ, മുണ്ടൻകാവിലെ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക സന്തോഷ്‌ ടാക്കീസ് വീണ്ടും

Spread the love

പത്തനംതിട്ട: ചെങ്ങന്നൂർ, മുണ്ടൻകാവിലെ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക സന്തോഷ്‌ ടാക്കീസ് വീണ്ടും. ഈ മാസം 25 മുതൽ 10ദിവസങ്ങൾ നമ്മുക്ക് പഴയ സിനിമകൾ കാണാം.മാറ്റിനിയും ഫസ്റ്റ്ഷോയും ഉണ്ടാകും.

നാടൻ ചായക്കടയും, മുറുക്കാൻ പീടികയും, പുസ്തകക്കടയും, വർത്തമാനത്തട്ടും, പഴയകാല സിനിമാഉപകരണങ്ങളുടെ പ്രദർശനവും ഒക്കെ ഉണ്ടാകും.കേരള ചലച്ചിത്ര അക്കാദമിയും, ഫിലിം ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് കൊട്ടക നടത്തുന്നത്.

മുതിർന്നവർക്ക് അവരുടെ പഴയകാല സിനിമാ സ്മരണകൾ അയവിറക്കുവാനും, പുതു തലമുറയ്ക്ക് പഴയകാല സിനിമാവഴികൾ പരിചയപ്പെടുവാനുമുള്ള അവസരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് യുടെ നേതൃത്വത്തിൽ , ചലച്ചിത്രമേള ഉൾപ്പെടെ വിവിധ പരിപാടികളുടെ ഡിസൈനർ ശ്രീ. ഹൈലേഷും സംഘവും സ്ഥലത്തെത്തി അണിയറ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.