play-sharp-fill
ഉസൈൻ ബോൾട്ടിനെ പോലും തോൽപ്പിച്ച ഓട്ടം ; മനിതി പ്രവർത്തകരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

ഉസൈൻ ബോൾട്ടിനെ പോലും തോൽപ്പിച്ച ഓട്ടം ; മനിതി പ്രവർത്തകരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്


സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തരുടെ പ്രതിഷേധം കണ്ട് ഭയന്ന് തിരികെ ഓടിയ മനിതി പ്രവർത്തകരെ പരിഹസിച്ച് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. അയ്യപ്പ ദർശനത്തിനെത്തിയ മനിതി സംഘത്തിന് ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പിന്തിരിയേണ്ടി വന്നിരുന്നു. പൊലീസ് സുരക്ഷയെരുക്കിയെങ്കിലും വൻ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കർശന സുരക്ഷയിൽ പമ്പ വരെ എത്തിയ മനിതി പ്രവർത്തകർ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് ഗാർഡ് റൂമിലേക്ക് ഓടിക്കയറി. ഈ സംഭവത്തെയാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെയാണ് ട്രോളിയത്.

മക്കളേ.. ഓട്ടമത്സരത്തിനിടയിൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് ആരേലും തകർത്തോ? ചെന്നൈയിലേക്കു പൊകുന്ന ഹൈവേയിൽ സ്പീഡ് 90 കിലോമീറ്ററിൽ കൂടാതെ ഇരിക്കുവാൻ ശ്രദ്ധിക്കുക-ഇങ്ങനെയാണ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചത്. അവസാനം എല്ലാ ഭക്തന്മാർക്കും സന്തോഷ് പണ്ഡിറ്റ് അഭിവാദ്യവും അർപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group